അജിത്തും സിമ്രാനും ജോഡികളായി 1999-ല്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായിരുന്നു വാലി. അജിത്ത് ഇരട്ട വേഷത്തില്‍ എത്തിയ സിനിമ തിയറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. നടനും സംവിധായകനുമായ എസ്.ജെ. സൂര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു വാലി. അജിത്തിനും സിമ്രാനുമൊപ്പം ജ്യോതികയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
അതേസമയം വാലിയിലെ നായികയായി ആദ്യം പരിഗണിച്ചത് സിമ്രാനെ ആയിരുന്നില്ല. കീര്‍ത്തി റെഡ്ഢി എന്ന താരത്തെയായിരുന്നു അജിത്ത് ചിത്രത്തിലെ നായികാ വേഷത്തിലേക്ക് സംവിധായകന് തീരുമാനിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ അജിത്ത് ചിത്രത്തില്‍ നിന്നു നടി പിന്മാറുകയായിരുന്നു.
പിന്നീട് നടിമാരായ റോജയെയും മീനയെയും വാലിയിലെ വേഷത്തിലേക്ക് സംവിധായകന് സമീപിച്ചിരുന്നു. എന്നാല്‍ ഇവർക്കും മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം അജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് സിമ്രാന് അജിത്തിന്റെ നായികയായി വാലിയില്‍ എത്തുന്നത്. തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു അജിത്ത്-സിമ്രാന് ജോഡി. അവള് വരുവാള, വാലി, ഉന്നെ കൊട് എന്നൈ തരുവേ എന്നീ സിനിമകളില്ലെലാം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.
സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അജിത്ത് ചിത്രമായിരുന്നു വാലി. വാലി പിന്നീട് ഇതേപേരില്‍ കന്നഡയിലും ഹിന്ദിയില്‍ ശീഷ എന്ന പേരിലും റീമേക്ക് ചെയ്തിരുന്നു. അജിത്തിന് ആദ്യമായി മികച്ച നടനുളള ഫിലിംഫെയര്‍ പുരസ്കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു വാലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.