1992- ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന് എന്ന ചിത്രത്തിനുശേഷം സൂപ്പർതാരം രജനികാന്ത് വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ദർബാർ എന്ന ചിത്രത്തിൽ ട്രാന്‍സ്ജെന്‍ഡര്‍ നടി ജീവയും അഭിനയിക്കുന്നു. വിജയ് സേതുപതി നായകനായ ധര്‍മദുരൈ എന്ന ചിത്രത്തിൽ ജീവ അഭിനയിച്ചിരുന്നു.
എ.ആര്. മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദർബാർ. നയൻതാരയാണ് ചിത്രത്തിൽ രജനീകാന്തിന്റെ നായികയാകുന്നത്. ദർബാറിൽ എസ്.ജെ. സൂര്യയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.