ആ സൂപ്പർതാരചിത്രം വേണ്ടെന്നു വച്ച് തൃഷ
Monday, March 16, 2020 7:06 PM IST
ചി​ര​ഞ്ജീ​വി നാ​യ​ക​നാ​കു​ന്ന ആ​ചാ​ര്യ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ നി​ന്ന് തൃ​ഷ പി​ന്മാ​റി. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തൃ​ഷ തെ​ലു​ങ്കി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ആ​ചാ​ര്യ.

ചി​ര​ഞ്ജീ​വി​യു​ടെ 154-ാമ​ത് ചി​ത്ര​മാ​ണ് ആ​ചാ​ര്യ. ക്രി​യേ​റ്റീ​വ് ആ​യ കാ​ര്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് താ​ൻ ചി​ര​ഞ്ജീ​വി​യു​ടെ ചി​ത്ര​ത്തി​ൽ നി​ന്നു പി​ന്മാ​റു​ന്ന​തെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ തൃ​ഷ അ​റി​യി​ച്ചു.

ചി​ല​പ്പോ​ൾ തി​ടു​ക്ക​ത്തി​ൽ പ​റ​ഞ്ഞ​തും ച​ര്‍​ച്ച ചെ​യ്ത​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട്‌ മാ​റി​മ​റ​യും. ക്രീ​യേ​റ്റീ​വ് ആ​യ കാ​ര്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ കാ​ര​ണം ചി​ര​ഞ്ജീ​വി സാ​റി​ന്‍റെ സി​നി​മ​യു​ടെ ഭാ​ഗ​മാ​കേ​ണ്ട എ​ന്നു ഞാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ടീ​മി​ന് എ​ന്‍റെ എ​ല്ലാ ആ​ശം​സക​ളും. എ​ന്‍റെ പ്രി​യ​പ്പെ​ട്ട തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രെ നി​ങ്ങ​ൾ​ക്കു മു​ന്നി​ൽ പു​തി​യ പ്രൊ​ജ​ക്ടു​മാ​യി ഞാ​ന്‍ എ​ത്തും- തൃ​ഷ ട്വീ​റ്റ് ചെ​യ്തു. കൊ​ര​ട്ടാ​ല ശി​വ​യാ​ണ് ആ​ചാ​ര്യ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.