ഇ​ള​യ​ദ​ള​പ​തി​യു​ടെ വി​ല്ല​ൻ മ​ക്ക​ൾ സെ​ൽ​വ​ൻ
Friday, September 20, 2019 10:49 AM IST
വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന ബി​ഗി​ലി​ൽ വി​ജ​യ് സേ​തു​പ​തി വി​ല്ല​ൻ വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​മു​ഖ ട്രേ​ഡ് അ​ന​ലി​സ്റ്റ് ര​മേ​ഷ് ബാ​ല ട്വി​റ്റ​റി​ലൂ​ടെയാണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഏ​റ്റെ​ടു​ത്ത സി​നി​മ​ക​ളു​ടെ തി​ര​ക്കി​ലാ​യി​രു​ന്നെ​ങ്കി​ലും ബി​ഗി​ലി​ന് വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്തി​യാ​ണ് വി​ജ​യ് സേ​തു​പ​തി അ​ഭി​ന​യി​ച്ച​ത്.

സ്‌​പോ​ര്‍​ട്‌​സ് ഡ്രാ​മ​യാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം ര​ച​ന നി​ര്‍​വ​ഹി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ആ​റ്റ്‌​ലി​യാ​ണ്. ലേ​ഡീ സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ന​യ​ന്‍​താ​ര​യാ​ണ് വി​ജ​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. തെ​രി, മെ​ർ​സ​ൽ എ​ന്നീ ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ആറ്റ്‌ലിയും വി​ജ​യും ഒ​ന്നി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​ത്. ജാ​ക്കി ഷ്റോ​ഫ്, വി​വേ​ക്, ആ​ന​ന്ദ്‌​രാ​ജ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.