അറ്റ് ലീ സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ദളപതി 63യുടെ റിലീസ് തീയതി മാറ്റി. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ദീപാവലി റിലീസായി എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാലിപ്പോള്‍ സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിയതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.
ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം നേരത്തെ പ്രദര്‍ശനത്തിന് എത്തിയേക്കുമെന്നാണ് അറിയുന്നത്. ഓഗസ്റ്റില്‍ ദളപതി 63 തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്.
യോഗി ബാബു, കതിര്, ആനന്ദരാജ്, ഡാനിയേല്‍ ബാലാജി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.