മോഹൻലാലിന്റെ അഭിനയം നേരിട്ട് കണ്ട് പഠിക്കുവാൻ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി സൂപ്പർതാരം വിജയ് സേതുപതി. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് വിജയ് സേതുപതി എത്തിയത്. പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനയ്ക്കലാണ് ഇതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ കുറിച്ചത്.
മോഹൻലാൽ കാരവനിലുണ്ടെന്നും ഇപ്പോൾ ഫ്രീയാണെന്നും പറഞ്ഞപ്പോൾ അദ്ദേഹത്തെ കാരവനിൽ അല്ല കാണേണ്ടതെന്നും അദ്ദേഹം അഭിനയിക്കുന്നത് കണ്ട് പഠിക്കണമെന്നും വിജയ് സേതുപതി പറഞ്ഞതായി സിദ്ധു കുറിക്കുന്നു. മോഹൻലാലിന്റെ അഭിനയം ഏറെ നേരം കണ്ട് നിന്ന് പഠിച്ചതിനു ശേഷമാണ് അദ്ദേഹം പോയതെന്നും സിദ്ധു വ്യക്തമാക്കി.
സിദ്ധു പനയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.