വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. സിനിമയില്‍ ഒരു കോളജ് പ്രഫസറുടെ കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. സിനിമയിലെ താരത്തിന്റെ പേരും മറ്റും ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പരിചയപ്പെടുത്തുകയാണ്.
ജോണ്‍ ദുരൈരാജ് എന്നാണ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സെന്റ്. ജെഫ്രിസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ ഡീന്‍ ഓഫ് സ്റ്റുഡന്റ്സ് ആണ് ഇദ്ദേഹം.
വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലന്‍. മാളവിക മോഹന്‍, ആന്‍ഡ്രിയ, ശന്ത്നു ഭാഗ്യരാജ്, അര്ജുന് ദാസ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എക്സ്ബി ഫിലിം ക്രിയേറ്റര്സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.