സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ 70-ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. നടന് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് ചെന്നൈ വെസ്റ്റ് മാമ്പലത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നിരുന്നു.
രജനീകാന്തിന്റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് ഒരു പഴയ സൗഹൃദകഥയാണ് ഇപ്പോള്‍ പുറം ലോകത്ത് എത്തുന്നത്. അന്തരിച്ച തെന്നിന്ത്യന്‍ ബോളിവുഡ് താരമായ ശ്രീദേവിയുമായി രജനികാന്തിന് അടുത്ത സൗഹൃദമായിരുന്നു. രജനി ചിത്രത്തിലൂടെയാണ് ശ്രീദേവി നായികയായി ചുവട് വച്ചത്. ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ രജനിയും ശ്രീദേവിയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.
റാണ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നത്. രജനികാന്തിനോടുളള ശ്രീദേവിയുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എത്രത്തോളമാണെന്ന് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്.
സിനിമാ ചിത്രീകരണത്തിനിടയില്‍ രജനികാന്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് താരത്തെ അവിടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടന്റെ സ്ഥിതി അല്പം ഗുരുതരമായതോടെ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇത് അടുത്ത സുഹൃത്തായ ശ്രീദേവിയെ വളരെയധികം വിഷമിപ്പിച്ചിരുന്നു.
തന്റെ ഉറ്റ സുഹൃത്തിന്റെ ആരോഗ്യത്തിനായി ശ്രീദേവി വ്രതം അനുഷ്ഠിക്കുകയായിരുന്നു. പത്തു ദിവസമായിരുന്നു നടി ഉപവാസം അനുഷ്ഠിച്ചത്. കൂടാതെ പൂനെയിലെ സായി ബാബ ക്ഷേത്രവും അന്ന് നടി സന്ദര്‍ശിച്ചിരുന്നു. അത് ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. നടന് രോഗശാന്തി നേടിയതിന് ശേഷമാണ് ശ്രീദേവി നോമ്പ് നോറ്റ കാര്യം പുറത്തറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.