തി​ര​ക്ക​ഥ മോ​ഷ​ണ ആ​രോ​പ​ണം; കാ​പ്പാ​ന്‍റെ റി​ലീ​സ് മാ​റ്റി
Wednesday, August 28, 2019 10:57 AM IST
മോ​ഹ​ൻ​ലാ​ൽ- സൂ​ര്യ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന കാ​പ്പാ​നെ​തി​രെ തി​ര​ക്ക​ഥ മോ​ഷ​ണ ആ​രോ​പ​ണ​വു​മാ​യി തി​ര​ക്ക​ഥ​കൃ​ത്ത് ജോ​ണ്‍ ചാ​ൾ​സ്. പ​രാ​തി​യു​മാ​യി അ​ദ്ദേ​ഹം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന് സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്തു.

സെ​പ്റ്റം​ബ​ർ 20നാ​ണ് സി​നി​മ​യു​ടെ റി​ലീ​സ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സ​ര​വെ​ടി എ​ന്ന പേ​രി​ൽ താ​ൻ എ​ഴു​തി​യ തി​ര​ക്ക​ഥ മോ​ഷ്ടി​ച്ചു​വെ​ന്നാ​ണ് ജോ​ണ്‍ ചാ​ൾ​സി​ന്‍റെ ആ​രോ​പ​ണം. തി​ര​ക്ക​ഥ​യി​ലെ പ​ല സം​ഭാ​ഷ​ണ​ങ്ങ​ളും ത​ന്‍റെ ര​ച​ന​യി​ലെ പ​ക​ർ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2017ൽ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ കെ.​വി. ആ​ന​ന്ദി​ന് താ​ൻ തി​ര​ക്ക​ഥ വാ​യി​ച്ചു കൊ​ടു​ത്തി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും യാ​തൊ​രു പ്ര​തി​ര​ണ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ജോ​ണ്‍ പ​റ​യു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തി​ന് ശേ​ഷം കാ​പ്പാ​ന്‍റെ ടീ​സ​ർ വ​ന്ന​പ്പോ​ൾ ത​ന്‍റെ തി​ര​ക്ക​ഥ​യു​മാ​യി വ​ള​രെ​യ​ധി​കം സാ​മ്യം തോ​ന്നി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.