തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അമല പോൾ. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. പുതിയ ചിത്രമായ പിറ്റ കതലുവിന്റെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു അമലയുടെ വെളിപ്പെടുത്തൽ. ക്രൂരനായ ഭർത്താവിന്റെ പീഡനങ്ങളിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീയാണ് ചിത്രത്തിൽ അമലയുടെ കഥാപാത്രം. തന്റെ വ്യക്തിജീവിതവുമായി ഏറെ അടുത്തു കിടക്കുന്ന ചിത്രമാണിതെന്ന് പറയുന്നു അമല.
"യഥാർത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് മീര. വിവാഹജീവിതത്തിലെ പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയ്ക്ക് പിന്തുണ നൽകുന്നൊരു സംവിധാനം നിലവിലില്ല. വിവാഹമോചനത്തിലൂടെ ഞാൻ കടന്നു പോയപ്പോൾ എന്നെ പിന്തുണയ്ക്കാൻ ആരും വന്നതായി എനിക്കോർമ്മയില്ല. എല്ലാവരും എന്നിൽ ഭയം വളർത്താൻ ശ്രമിക്കുകയായിരുന്നു. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷൻ എനിക്കൊപ്പം ഇല്ലെങ്കിൽ ഞാൻ ഭയപ്പെടണമെന്നാണ് അവർ എന്നോട് പറഞ്ഞത്. എന്റെ കരിയർ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ആരും എന്റെ സന്തോഷത്തെക്കുറിച്ചോ മാനസിക ആരോഗ്യത്തെക്കുറിച്ചോ ആശങ്ക പ്രകടിപ്പിച്ചില്ല.- അമല പറയുന്നു.
"ഗാർഹിക പീഡനവും അക്രമവും കണ്ടാണ് ഞാൻ വളർന്നത്. ഒരിക്കൽ വീട്ടുകാരോടൊപ്പം ഒരു വേക്കേഷന് പോയി. അന്നും അമ്മതന്നെ തനിക്ക് എല്ലാ കാര്യങ്ങളും ചെയ്ത് തരണമെന്ന് അച്ഛന് നിർബന്ധമുണ്ടായിരുന്നു. അമ്മയ്ക്കും ഒരു ബ്രേക്ക് വേണമെന്ന് ഞാൻ തർക്കിച്ചു. ഞാൻ വളർന്ന ജീവിതത്തിലെ കുടുംബരീതി ഇതായിരുന്നു." അമല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.