അയ്യപ്പനും കോശിയും തമിഴിലേക്ക്; കോശിയാകാൻ ധനുഷ്
Monday, March 16, 2020 6:48 PM IST
പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നും മ​ത്സ​രി​ച്ച് അ​ഭി​ന​യി​ച്ച് മി​ക​ച്ച വി​ജ​യം നേ​ടി​യ അ​യ്യ​പ്പ​നും കോ​ശി​യും ത​മി​ഴി​ലേ​ക്ക്. ആ​ടു​ക​ളം, ജി​ഗ​ർ​ത​ണ്ട എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​യ ക​തി​ർ​സേ​ന​ൻ ചി​ത്രം നി​ർ​മി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ താത്പ​ര്യ​മു​ണ്ടെ​ന്ന് ധ​നു​ഷ് ക​തി​ർ​സേ​ന​നെ അ​റി​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

അ​തേ​സ​മ​യം അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ ത​മി​ഴി​ൽ ആ​രാ​ണ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

അ​നാ​ർ​ക്ക​ലി​ക്കു ശേ​ഷം ബി​ജു മേ​നോ​നും പൃ​ഥ്വി​രാ​ജും സ​ച്ചി​യും ഒ​ന്നി​ച്ച ചി​ത്ര​മാ​ണ് അ​യ്യ​പ്പ​നും കോ​ശി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.