"എ​നി​ക്ക് തി​രി​ച്ച് പോ​യി ഒ​രു ചാ​യ​ക്ക​ട തു​റ​ക്കാം'; യോ​ജി​ക്കു​ന്നു​വെ​ന്ന് സി​ദ്ധാ​ർ​ഥ്
Sunday, April 25, 2021 7:27 PM IST
സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​ഴ​യ ട്വീ​റ്റ് പ​ങ്കു​വ​ച്ച് ന​ട​ന്‍ സി​ദ്ധാ​ര്‍​ഥ്. ‘ഇ​ന്ത്യ​ക്ക് ശ​ക്ത​മാ​യൊ​രു സ​ര്‍​ക്കാ​രി​നെ വേ​ണം. മോ​ദി എ​ന്ന വ്യ​ക്തി​യി​ല​ല്ല കാ​ര്യം. എ​നി​ക്ക് തി​രി​ച്ച് പോ​യി ഒ​രു ചാ​യ​ക്ക​ട വേ​ണ​മെ​ങ്കി​ല്‍ തു​റ​ക്കാം. പ​ക്ഷെ രാ​ജ്യം ഇ​നി​യും ദു​രി​തം അ​നു​ഭ​വി​ക്ക​രു​ത്’, എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ട്വീ​റ്റ്.

‘ഈ ​ട്വീ​റ്റി​ല്‍ ഇ​യാ​ള്‍ പ​റ​യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളോ​ടും ഞാ​ന്‍ യോ​ജി​ക്കു​ന്നു. നി​ങ്ങ​ള്‍​ക്ക് വി​ശ്വ​സി​ക്കാ​ന്‍ ക​ഴി​യു​മോ അ​ത്?’,എ​ന്നാ​ണ് സി​ദ്ധാ​ർ​ഥ് കു​റി​ച്ച​ത്. 2014 ഏ​പ്രി​ല്‍ 29ന് ​മോ​ദി ഇ​ന്ത്യ​യെ കു​റി​ച്ച് ട്വീ​റ്റ് ചെ​യ്ത​താ​ണ് സി​ദ്ധാ​ര്‍​ഥ് ഇ​പ്പോ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ബി​ജെ​പി​യെ വി​മ​ര്‍​ശി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സി​ദ്ധാ​ര്‍​ഥ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​മ്പോ​ള്‍ മാ​ത്ര​മേ രാ​ജ്യം പൂ​ര്‍​ണ്ണ​മാ​യും വാ​ക്സി​നേ​റ്റ​ഡ് ആ​കു​ക​യു​ള്ളു​വെ​ന്നാ​ണ് സി​ദ്ധാ​ര്‍​ഥ് പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.