"അ​മ്മ​യാ​ണ് അ​ച്ഛ​നെ നോ​ക്കു​ന്ന​ത്'; ആ​ഗ്ര​ഹം വെ​ളി​പ്പെ​ടു​ത്തി ന​യ​ൻ​താ​ര
Tuesday, August 17, 2021 3:14 AM IST
കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ആ​ദ്യ​മാ​യി സം​സാ​രി​ച്ച് തെ​ന്നി​ന്ത്യ​ൻ ന​ടി ന​യ​ൻ​താ​ര. അ​ച്ഛ​ന്‍റെ അ​സു​ഖ​ത്തെ​പ്പ​റ്റി​യാ​യി​രു​ന്ന ന​യ​ൻ​താ​ര​യു​ടെ പ്ര​തി​ക​ര​ണം. വി​ജ​യ്‌ ടി​വി​യു​ടെ സ്വാ​ത​ന്ത്ര്യ ദി​ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ന​യ​ന്‍‌​താ​ര​യു​മാ​യു​ള്ള അ​ഭി​മു​ഖം.

ഞാ​ന്‍ സി​നി​മ​യി​ല്‍ എ​ത്തി ര​ണ്ടു മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞ​പ്പോ​ള്‍​ത്ത​ന്നെ അ​ച്ഛ​ന് വ​യ്യാ​തെ​യാ​യി. അ​മ്മ​യാ​ണ് അ​ച്ഛ​നെ നോ​ക്കു​ന്ന​ത്. ഇ​ത്ര​യും കാ​ല​മാ​യി അ​മ്മ അ​ച്ഛ​നെ നോ​ക്കി​യ പോ​ലെ മ​റ്റാ​ർ​ക്കും സാ​ധി​ക്കി​ല്ല. അ​ച്ഛ​ന്‍റെ അ​സു​ഖം മാ​റി, അ​ദ്ദേ​ഹ​ത്തെ പ​ഴ​യ പോ​ലെ ക​ണ്ടാ​ല്‍ കൊ​ള്ളാം എ​ന്നു​ണ്ട്.’ ന​യ​ന്‍‌​താ​ര പ​റ​ഞ്ഞു.

അ​ച്ഛ​നും അ​മ്മ​യും അ​വ​രു​ടെ ലോ​ക​ത്ത് മാ​ത്രം ജീ​വി​ക്കു​ന്ന​വ​രാ​ണ്. ഞാ​ന്‍ ഏ​തു സി​നി​മ ചെ​യ്യു​ന്നു എ​ന്ന് പോ​ലും അ​വ​ര്‍​ക്ക് അ​റി​യി​ല്ല. സി​നി​മ റി​ലീ​സ് ആ​വു​ന്ന ദി​വ​സം ഞാ​ന്‍ വി​ളി​ച്ചു പ​റ​യും, അ​മ്മാ ഈ ​ചി​ത്രം റി​ലീ​സ് ആ​യി​ട്ടു​ണ്ട്‌ എ​ന്ന്. അ​പ്പോ​ള്‍ അ​വ​ര്‍ പോ​യി കാ​ണും. ഇ​ത്രേ​യു​ള്ളൂ അ​വ​ര്‍​ക്ക് എ​ന്‍റെ സി​നി​മ​ക​ളു​മാ​യു​ള്ള ബ​ന്ധം.’ -ന​യ​ൻ​താ​ര പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം വി​ഘ്നേ​ശും ന​യ​ൻ​താ​ര​യും കൊ​ച്ചി​യി​ലെ​ത്തി അ​ച്ഛ​നെ ക​ണ്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.