മി​ക​ച്ച സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പ​മാ​ണ് മാ​ധ​വ​ന്‍റെ സ്ഥാ​നം-​ര​ജ​നീ​കാ​ന്ത്
Monday, July 4, 2022 3:34 PM IST
ന​ട​ന്‍ മാ​ധ​വ​ന്‍ സം​വി​ധാ​നം ചെ​യ്ത റോ​ക്ക​ട്രി എ​ന്ന ചി​ത്രം പ്രേ​ക്ഷ​ക ഹൃ​ദ​യം കീ​ഴ​ട​ക്കി മു​ന്നേ​റു​ക​യാ​ണ്. ന​മ്പി നാ​രാ​യ​ണ​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് ര​ജ​നീ​കാ​ന്ത് ട്വി​റ്റ​റി​ല്‍ കു​റി​ച്ച വ​രി​ക​ള്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മി​ക​ച്ച സം​വി​ധാ​യ​ക​ര്‍​ക്കൊ​പ്പ​മാ​ണ് മാ​ധ​വ​ന്‍റെ സ്ഥാ​നം എ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.



എ​ല്ലാ​വ​രും തീ​ര്‍​ച്ച​യാ​യും ക​ണ്ടി​യി​രി​ക്കേ​ണ്ട ചി​ത്ര​മാ​ണ് റോ​ക്ക​ട്രി. പ്ര​ത്യേ​കി​ച്ച് യു​വാ​ക്ക​ള്‍. ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ വി​ക​സ​ന​ത്തി​നാ​യി നി​ര​വ​ധി ക​ഷ്ട​പ്പാ​ടു​ക​ള്‍ സ​ഹി​ക്കു​ക​യും ത്യാ​ഗം ചെ​യ്യു​ക​യും ചെ​യ്ത പ​ത്മ​ഭൂ​ഷ​ണ്‍ ഡോ.​ന​മ്പി നാ​രാ​യ​ണ​ന്‍റെ ക​ഥ വ​ള​രെ റി​യ​ലി​സ്റ്റി​ക് ആ​യി മാ​ധ​വ​ന്‍ അ​വ​ത​രി​പ്പി​ച്ചു. ഒ​രു സം​വി​ധാ​യ​ക​ന്‍ എ​ന്ന നി​ല​യി​ല്‍ തന്‍റെ ആ​ദ്യ സി​നി​മ​യി​ലൂ​ടെ ത​ന്നെ മി​ക​ച്ച സം​വി​ധാ​യ​ക​ര്‍​ക്ക് ഒ​പ്പ​മാ​ണ് മാ​ധ​വ​ന്‍ എ​ന്ന് അ​ദ്ദേ​ഹം തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞു. ഇ​ത്ത​രം ഒ​രു സി​നി​മ ത​ന്ന​തി​ന് ന​ന്ദി, ഒ​പ്പം അ​ഭി​ന​ന്ദ​ന​ങ്ങ​ളും.'- ര​ജ​നീ​കാ​ന്ത് കു​റി​ച്ചു. മി​ക​ച്ച അ​ഭി​പ്രാ​യം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ മാ​ധ​വ​ൻ തന്നെയാണ് ന​മ്പി നാ​രാ​യ​ണ​നാ​യി വേ​ഷ​മി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.