നടൻ വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമെന്ന നിലയിൽ ദളപതി 65 നേരത്തെ വാർത്തകളിൽ ഇടംനേടിയതാണ്. ദളപതി 65നെ സംബന്ധിച്ച ഒരോ വാർത്തകളും ആരാധകർ താത്പര്യമുള്ള കാര്യമാണ്. ചിത്രത്തിൽ പൂജ ഹെഗ്ഡേയാണ് നായിക. ചിത്രത്തിനായി താരം വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ കോളിവുഡിലെ ചർച്ചാവിഷയം.
മൂന്ന് കോടി രൂപയാണ് ദളപതി 65-ൽ പൂജയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ട്. വിജയ് 100 കോടി രൂപയോളമാണ് വാങ്ങുന്നതെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് റഷ്യയാണ്. ഷൂട്ടിംഗിനായി റഷ്യയിലേക്ക് പുറപ്പെടുന്ന വിജയ്യുടെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നെൽസൺ ദിലീപ്കുമാറാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സൺ പിക്ച്ചേഴ്സ് ആണ് നിർമാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.