വിജയ്യുടെ റോൾസ് റോയ്സ് വണ്ടിയുടെ ചിത്രം പങ്കുവച്ച് നടിയുടെ നടി കസ്തൂരി ശങ്കർ. ‘ഇതാണ് വാർത്തകൾക്ക് ആധാരമായ വിജയ്യുടെ റോൾസ് റോയ്സ് ഗോസ്റ്റ് വണ്ടി. 2013ൽ എട്ട് കോടി രൂപ മുടക്കി, 1.6 കോടി നികുതിയും നൽകിയാണ് അദ്ദേഹം ഇത് വാങ്ങിയത്. ഇന്ന് ഇപ്പോൾ ഇതേ വണ്ടിയുടെ പേരിൽ മദ്രാസ് ഹൈക്കോടതി അദ്ദേഹത്തെ രൂക്ഷമായി വിമർശിച്ചിരിക്കുന്നു.
മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും ആവശ്യപ്പെട്ടു. വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. ടാക്സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല.
തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു.’കസ്തൂരി ട്വീറ്ററിൽ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.