വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് കേ​ക്ക് മു​റി; മാ​പ്പ് പ​റ​ഞ്ഞ് വി​ജ​യ് സേ​തു​പ​തി
Saturday, January 16, 2021 8:08 PM IST
പി​റ​ന്നാ​ള്‍ ദി​ന​ത്തി​ൽ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് കേ​ക്ക് മു​റി​ച്ച സം​ഭ​വ​ത്തി​ൽ ആ​രാ​ധ​ക​രോ​ട് മാ​പ്പ് പ​റ​ഞ്ഞ് നടൻ വി​ജ​യ് സേ​തു​പ​തി. സം​വി​ധാ​യ​ക​ൻ പൊ​ൻ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് സേ​തു​പ​തി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

പൊ​ൻ​റാം സം​വി​ധാ​നം ചെ​യ്യു​ന്ന സേ​തു​പ​തി ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സേ​തു​പ​തി ത​ന്‍റെ പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ച​ത്. ചി​ത്രം വൈ​റ​ലാ​യ​തോ​ടെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ത​ന്‍റെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ദ്ദേ​ഹം എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.