ഹർജിക്കാരൻ:
അനന്ദു കൃഷ്ണൻ രാജു (28 വയസ്‌സ്, S/o രാജു) വിനുവേണ്ടി മുക്ത്യാറുകാരൻ വാഴൂർ വില്ലേജിൽ വാഴൂർ ഈസ്റ്റ് പോസ്റ്റലതൃത്തിയിൽ ശ്രീമന്ദിരത്തിൽ വീട്ടിൽ സി. കെ. രാജു.
എതൃകക്ഷി:
മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ ചാരംമൂട് കരയിൽ, കോമല്ലൂർ P.O, വഴിപ്പറമ്പിൽ വീട്ടിൽ രാജശ്രീ കണ്ണൻ, 26 വയസ്. Pin-690505
മേൽനമ്പരിലെ എതൃകക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്
ഹർജിക്കാരനും എതൃകക്ഷിയും തമ്മിലുള്ള 21/04/2025 തീയതിയിലെ വിവാഹം അസാധുവാണെന്ന് പ്രഖ്യാപിക്കുന്നതിലേയ്ക്കുള്ള മേൽനമ്പർ ഹർജി 17/04/2026 തീയതിയിലേക്ക് വെച്ചിട്ടുള്ളതും എതൃകക്ഷിക്ക് നോട്ടീസ് നടത്തിയിട്ടില്ലാത്തതിനാൽ ഹർജിയിൽ തർക്കമുള്ള പക്ഷം വിചാരണദിവസം കോടതിയിൽ ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം എതൃകക്ഷിയെ കേൾക്കാതെ ഹർജി തീർപ്പ് കൽപ്പിക്കുന്നതാണെന്നുള്ള വിവരം അറിയിച്ചു കൊള്ളുന്നു.
ഉത്തരവിൻപ്രകാരം
ഹർജിഭാഗം അഡ്വക്കേറ്റ്
(ഒപ്പ്) അഭിജിത്ത് എസ്.
പാലാ, 24.02.2026