ബഹു. കോട്ടയം ജില്ലാ കോടതി മുമ്പാകെ
OP(G&W) 37/2026
ഹര്‍ജിക്കാരി: ശാന്തിമോള്‍ കെ. തോമസ്. 43 വയസ്സ്, പരേതനായ ലിജോ ടി. ജോസഫ് ഭാര്യ. തൈത്തറയില്‍ വീട്, പനച്ചിക്കാവ് പി.ഒ., ചങ്ങനാശ്ശേരി വില്ലേജ്, ചങ്ങനാശ്ശേരി താലൂക്ക്, കോട്ടയം.
മൈനര്‍മാര്‍: 1. ആന്‍ലി മരിയ ലിജോ, പരേതനായ ലിജോ ടി. ജോസഫ് മകള്‍, തൈത്തറയില്‍ വീട്, പനച്ചിക്കാവ് പി.ഒ., ചങ്ങനാശ്ശേരി വില്ലേജ്, ചങ്ങനാശ്ശേരി താലൂക്ക്, കോട്ടയം. ഇപ്പോള്‍ താമസം 192, ഓക്ലി റോഡ്, സൗത്താംപ്ടന്‍, യുണൈറ്റഡ് കിംഗ്ഡം.
2. ആഡ്രിയ റ്റെസ് ലിജോ, പരേതനായ ലിജോ ടി. ജോസഫ് മകള്‍, തൈത്തറയില്‍ വീട്, പനച്ചിക്കാവ് പി.ഒ., ചങ്ങനാശ്ശേരി വില്ലേജ്, ചങ്ങനാശ്ശേരി താലൂക്ക്, കോട്ടയം. ഇപ്പോള്‍ താമസം 192, ഓക്ലി റോഡ്, സൗത്താംപ്ടന്‍, യുണൈറ്റഡ് കിംഗ്ഡം.
എതൃകക്ഷി: ഇല്ല
സകലമാനപേരെയും തെര്യപ്പെടുത്തുന്ന നോട്ടീസ്
മേല്‍ നമ്പരില്‍ ഹര്‍ജിക്കാരിക്കും മക്കളായ മൈനര്‍മാര്‍ 1). ആന്‍ലി മരിയ ലിജോ, 2). ആഡ്രിയ റ്റെസ് ലിജോ എന്നിവര്‍കൂടി നിയമപരമായ അവകാശികള്‍ എന്ന നിലയില്‍ ലഭിച്ച കാസര്‍ഗോഡ് ജില്ലയില്‍, മഞ്ചേശ്വരം താലൂക്കില്‍, കാട്ടുകുക്കെ വില്ലേജില്‍, സര്‍വ്വേ നമ്പര്‍ 399/2PT യില്‍പ്പെട്ട 19 ആര്‍ 02 ച.മീറ്ററും ടിയില്‍ സര്‍വ്വേ നമ്പര്‍ 399/1BPT യില്‍പ്പെട്ട 40 ആര്‍ 47 ച.മീറ്ററും ടി വില്ലേജില്‍ സര്‍വ്വേ 399/1L ല്‍പ്പെട്ട 1 ഹെക്ടര്‍, 19 ആര്‍ 39 ച.മീറ്ററും തന്നിലിരുപ്പ് വീടും ക്രയവിക്രയം ചെയ്യുന്നതിന് ഹര്‍ജിക്കാരിയെ രക്ഷകര്‍ത്താവായി നിയമിക്കു ന്നതിനുവേണ്ടി ബോധിപ്പിച്ചിരിക്കുന്ന ഹര്‍ജി സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപം ഉള്ള പക്ഷം ടി ഹര്‍ജിയുടെ അടുത്ത വിചാരണ തീയതിയായ 2026 -മാണ്ട് 5-ാം മാസം 29ാം തീയതി 11 മണിക്ക് ബഹു. കോടതി മുമ്പാകെ നേരിട്ടോ, അഭിഭാഷകന്‍ മുഖാന്തിരമോ ഹാജരായി ആയത് ബോധിപ്പിക്കേണ്ട താണെന്നും അല്ലാത്തപക്ഷം ആര്‍ക്കും ആക്ഷേപം ഇല്ല എന്നു കണ്ട് ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍ പ്രകാരം (ഒപ്പ്)
എസ്. പ്രദീപ് കുമാര്‍
ഹര്‍ജിക്കാരിഭാഗം അഡ്വക്കേറ്റ്
കോട്ടയം, 16/4/2026