x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper

Court Notice

ad

ADVERTISEMENT

ദി മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ക്ലിപ്തം നമ്പർ 4266 രജി: ആഫീസ്: പൂഞ്ഞാർ ; പൂഞ്ഞാർ തെക്കേക്കര പി. ഒ.
Phone : 04822 - 272353, 272508, Email: [email protected]

കൈവശപ്പെടുത്തൽ നോട്ടീസ് (Rule 8 (1))

സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കണ്‍സ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ആക്ട് 2002 പ്രകാരം അധികാരം കിട്ടിയിട്ടുള്ള ദി മീനച്ചിൽ ഈസ്റ്റ് അർബൻ സെക്യൂരിറ്റൈസേഷൻ ആൻഡ് റീ കണ്‍സ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ആക്ട് 2002 പ്രകാരം അധികാരം കിട്ടിയിട്ടുള്ള ദി മീനച്ചിൽ ഈസ്റ്റ് അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന്‍റെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെക്യൂരിറ്റി ഇന്‍ററസ്റ്റ് (എൻഫോഴ്സ്മെന്‍റ്) ആക്ട് 2002 (2002 ൽ 54) സെക്ഷൻ 13(12) (ചട്ടം3) പ്രകാരം വായ്പക്കാരനായ കോട്ടയം ജില്ലയിൽ, മേലുകാവുമറ്റം പോസ്റ്റാഫീസ് പരിധിയിൽ, കാവുകാട്ട് ശ്രീ. ലിന്‍റോ തോമസ്, ടി വായ്പയിലെ കക്ഷി ശ്രീ. അജി ജെയിംസ്, ഒറ്റതെങ്ങുങ്കൽ, മേലുകാവുമറ്റം പി.ഒ. എന്നിവർക്ക് 30.06.2024 വരെ മോർട്ട്ഗേജ് ലോണ്‍ നമ്പർ 8200000198 ൽ  ഈടാകാനുള്ള തുകയായ 17,35,636/- രൂപയും ഓർഡിനറി ക്യാഷ് ക്രെഡിറ്റ് ലോണ്‍ നമ്പർ 90800000102 ൽ ഈടാകാനുള്ള തുകയായ 5,61,838/- രൂപയും ഉൾപ്പെടെ 22,97,474/- രൂപയും (ഇരുപത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റേഴായിരത്തി നാനൂറ്റി എഴുപത്തിനാല്) ആയതിന് 01.07.2024 മുതൽ കരാർപ്രകാരമുള്ള പലിശയും ഉൾപ്പെടെ നോട്ടീസ് തീയതി മുതൽ അറുപത് ദിവസത്തിനകം ദി മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ മേലുകാവുമറ്റം ബ്രാഞ്ചിൽ അടയ്ക്കുവാൻ ആവശ്യപ്പെട്ട് 04.07.2024 ൽ നോട്ടീസ് നൽകിയിട്ടുള്ളതാകുന്നു.

എന്നാൽ മേൽ വായ്പക്കാരനോ ജാമ്യ വസ്തു ഉടമയോ പ്രസ്തുത സമയത്തിനകം തുക മുഴുവനായും തിരിച്ചടയ്ക്കുന്നതിന് വീഴ്ച വരുത്തിയിട്ടുളളതിനാൽ താഴെ വിവരിക്കുന്ന വസ്തുവകകൾ ടി ആക്ടിന്‍റെ സെക്ഷൻ 13(4) & സെക്യൂരിറ്റി ഇന്‍ററസ്റ്റ് (എൻഫോഴ്സ്മെന്‍റ്) ആക്ട് 2002 ചട്ടം 8 ഉം പ്രകാരം ബാങ്കിന്‍റെ അധികാരപ്പെട്ട ഓഫീസറായ ഞാൻ 2026-ാം മാണ്ട് സെപ്റ്റംബർ മാസം 18-ാം തീയതിയായ ഇന്നേദിവസം കൈവശത്തിൽ എടുത്തിരിക്കുന്നു എന്ന് ടി വായ്പക്കാരെയും പ്രത്യേകിച്ചും പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചുകൊളളുന്നു.

ഈ വസ്തുവിേന്മേൽ യാതൊരുവിധ ഇടപാടുകളും നടത്തരുതെന്നും എതെങ്കിലും വിധത്തിലുള്ള ഇടപാടുകൾ നടത്തുന്നതായാൽ ആയത് ദി മീനച്ചിൽ  ഈസ്റ്റ് അർബൻ സഹകരണ ബാങ്കിന്‍റെ മേലുകാവുമറ്റം ബ്രാഞ്ചിന് 18.09.2026 ൽ മോർട്ട്ഗേജ് ലോണ്‍ നമ്പർ 8200000198 ൽ ഈടാകാനുള്ള തുകയായ 21,64,584/- രൂപയും, ഓർഡറി ക്യാഷ് ക്രെഡിറ്റ് ലോണ്‍ നന്പർ 90800000102 ൽ ഈടാകാനുള്ള തുകയായ 7,98,947/- രൂപയും ഉൾപ്പെടെ 29,63,531/- രൂപയ്ക്കും (ഇരുപത്തിയൊൻപത് ലക്ഷത്തി അറുപത്തി മൂവായിരത്തി അഞ്ഞൂറ്റി മുപ്പത്തൊന്ന്) ആയതിന് 19.09.2026 മുതൽ കരാർ പ്രകാരമുള്ള മേൽപലിശയ്ക്കും ബന്ധപ്പെട്ട മറ്റു ചെലവുകൾക്കും വിധേയമായിരിക്കുമെന്നുള്ള വിവരം ടി വായ്പക്കാരനെയും പ്രത്യേകിച്ച് പൊതുജനങ്ങളെയും ഇതിനാൽ അറിയിച്ചു കൊളളുന്നു.

ടി ബാദ്ധ്യതയിൽ നിന്നും ഈടുവസ്തു തിരിച്ചെടുക്കുന്നതിനുള്ള കാലാവധിയെ സംബന്ധിച്ച് സർഫേസി നിയമത്തിന്‍റെ വകുപ്പ് 13 (8) ൽ നിഷ്കർഷിച്ചിട്ടുള്ള വസ്തുതകളിലേയ്ക്ക് കൂടി കടക്കാരന്‍റെ ശ്രദ്ധ ക്ഷണിച്ചുകൊളളുന്നു.

ഈടുവസ്തു വിവരണം

ഈരാറ്റുപേട്ട സബ് രജിസ്ട്രാർ ആഫീസിലെ 17.03.2018 ലെ 442/18-ാം നമ്പർ ഭാഗപത്ര പ്രകാരവും 22.11.2018 ലെ P.A No. 71/IV/18 പ്രകാരവും ശ്രീ. ലിന്‍റോ തോമസ് - വക 

കോട്ടയം ജില്ലയിൽ, മീനച്ചിൽ താലൂക്കിൽ, മേലുകാവ് വില്ലേജിൽ, റീ സർവ്വേ ബ്ലോക്ക് 54-ൽ റീ സർവ്വേ നമ്പർ 533/5-1 ൽ (മുൻ സർവ്വേ 892/1/1) ൽ 5536-ാം നമ്പർ തണ്ടപ്പേരിൽ താഴെ എലുകയിൽപ്പെട്ട 18.16 ആർ സ്ഥലവും തന്നകത്തുള്ള സകല വകകളും. 

എലുക:- കിഴക്ക് - ലിന്‍റോ കാവുകാട്ട് വക സ്ഥലം, തെക്ക് - വട്ടക്കാവുങ്കൽ & കാവുകാട്ട് ലിന്‍റോ തോമസ് എന്നിവർ വക സ്ഥലങ്ങൾ,  പടിഞ്ഞാറ് - കുരിശിങ്കൽ - നീലൂർ റോഡ്. വടക്ക് -  പ്രൈവറ്റ് റോഡ്. 

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ, മേലുകാവ് വില്ലേജിൽ റീ സർവ്വേ ബ്ലോക്ക് 54 ൽ റീ സർവ്വേ നന്പർ 547/3 ൽ (മുൻ സർവ്വേ 892/1/1) ൽ 5536-ാം നമ്പർ തണ്ടപ്പേരിൽ താഴെ എലുകയിൽപ്പെട്ട 18.50 ആർ സ്ഥലവും തന്നകത്തുള്ള കെട്ടിടവും സകല വകകളുമാകുന്നു. 

എലുക:- കിഴക്ക് - കുരിശിങ്കൽ - നീലൂർ റോഡ്, തെക്ക് - വടക്കേടത്ത് വക സ്ഥലം, പടിഞ്ഞാറ് - വടക്കേടത്ത് വക സ്ഥലം, വടക്ക് - ചൊറിക്കാവിൽ വക സ്ഥലം. 

(ഒപ്പ്) ആതറൈസ്ഡ് ഓഫീസർ

പൂഞ്ഞാർ

18-09-2026   

ad

ADVERTISEMENT

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram

Corehub Up