Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Alappuzha Sahodaya School Sports Meet

Alappuzha

ആ​ല​പ്പു​ഴ സ​ഹോ​ദ​യ സ്‌​കൂ​ൾ കാ​യി​ക​മേ​ള​യ്ക്കു തു​ട​ക്കം

മു​ഹ​മ്മ: സ​ഹോ​ദ​യ സ്‌​കൂ​ൾ​സ് കോം​പ്ല​ക്‌​സ് ആ​ല​പ്പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. പ​ത്ത് കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ജി​ല്ല​യി​ലെ 52 സ്‌​കൂ​ളു​ക​ളി​ൽനി​ന്നാ​യി 1500ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ കാ​യി​ക മേ​ള​യി​യി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്.

ഡി​സ്ക​സ് ത്രോ, ​ഷോ​ട്ട്പു​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. 27ന് ​രാ​വി​ലെ 6.30ന് ​കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. രാ​വി​ലെ 8.45ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം പി. ​പ്ര​സാ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ല​പ്പു​ഴ സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​ജ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ണ​ശ​ബ​ള​മാ​യ മാ​ർ​ച്ച് പാ​സ്‌​റ്റോ​ടുകൂ​ടി​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ ആ​ക്കാ​ത്ത​റ സി​എം​ഐ ദീ​പ​ശി​ഖ തെ​ളി​ക്കും. ഡോ.​ആ​ർ.​എ​സ്. രേ​ഖ, എ.​എ​ൽ. ഹ​സീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്‌​ക​റി​യ എ​തി​രേ​റ്റ് സി​എം​ഐ, സ്‌​കൂ​ൾ ബ​ർ​സാ​ർ ഫാ. ​സ​നു വ​ലി​യ​വീ​ട് സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷൈ​നി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കാ​യി​ക​മേ​ള​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. മേ​ള 28ന് ​സ​മാ​പി​ക്കും.

Latest News

Corehub Up