Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Competitive Racing by Tippers

Alappuzha

ടോ​റ​സ് ലോ​റി​ക​ളു​ക​ളു​ടെ മ​ത്സ​ര​പ്പാ​ച്ചി​ൽ: ജ​നം ഭീ​തി​യി​ൽ

മ​ങ്കൊ​മ്പ്: ടോ​റ​സു​ക​ളു​ടെ മ​ത്സ​രപ്പാച്ചി​ലി​ൽ പൊ​റു​തിമു​ട്ടി നാ​ട്ടു​കാ​ർ. നി​ർ​മാ​ണം ന​ട​ക്കു​ന്ന മു​ള​യ്ക്കാം​തു​രു​ത്തി-​വാ​ല​ടി റോ​ഡി​ലാ​ണ് അ​മി​ത​ഭാ​രം ക​യ​റ്റി​യ ടോ​റ​സ് ലോ​റി​ക​ൾ നാ​ട്ടു​കാ​രി​ൽ ഭീ​തിപ​ട​ർ​ത്തു​ന്ന​ത്. റോ​ഡി​നു താ​ങ്ങാ​വു​ന്ന​തി​ല​ധി​കം ഭാ​രം ക​യ​റ്റി​യോ​ടു​ന്ന​തു​മൂ​ലം റോ​ഡു​വ​ക്കി​ലു​ള്ള വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേു​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​നു ഇ​രു​വ​ശ​ങ്ങ​ളി​ലും ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ​ഭിത്തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ കു​ഴി​ക​ളെ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ നി​ല​വി​ൽ റോ​ഡി​നു വീ​തി തീ​രെ കു​റ​വാ​ണ്. ഇ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​തം മൂ​ലം റോ​ഡ് ഇ​ടി​യാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്.

വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ ടോ​റ​സ് പോ​ലെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽപെടാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. നി​ര​വ​ധി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​യി യാ​ത്ര​ചെ​യ്യു​ന്ന​ത്. രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ ടോ​റ​സ് ലോ​റി​ക​ൾ ക​ട​ന്നു​പോ​കു​ന്ന​തു​മൂ​ലം നി​ര​വ​ധി വീ​ടു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്.

പ​ല വീ​ടു​ക​ളു​ടെ​യും ഭി​ത്തി​ക​ൾ​ക്കു വി​ള്ള​ൽ വീ​ണ​നി​ല​യി​ലാ​ണ്. റോ​ഡ് മോ​ശ​മാ​ണെ​ങ്കി​ലും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ണ് ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്. തു​രു​ത്തി ഭാ​ഗ​ത്തു​നി​ന്ന് കി​ട​ങ്ങ​റ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്കു പു​റ​മെ, റോ​ഡു നി​ർ​മാ​ണ​ത്തി​നു​ള്ള മ​ണ്ണും മ​റ്റു​മാ​യി പോ​കു​ന്ന ഭാ​ര​വ​ണ്ടി​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യി ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. പൂ​ർ​ണ​മാ​യും പാ​ട​ശേ​ഖ​ര​ങ്ങളിൽക്കൂടി ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ൾ​ക്ക് ഇ​ത്ത​രം വ​ഹ​ന​ങ്ങ​ളെ വ​ഹി​ക്കാ​ൻ ശേ​ഷി​യി​ല്ലാ​ത്ത​വ​യാ​ണ്.

എ​ത്ര ന​വീ​ക​ര​ണ ജോ​ലി​ക​ൾ ന​ട​ത്തി​യാ​ലും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ റോ​ഡ് ത​ക​ർ​ച്ച​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ര​ണ്ടാം ഘ​ട്ട ന​വീ​ക​ര​ണ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു ര​ണ്ടു​വ​ർ​ഷ​ത്തോ​ട​ടു​ക്കു​മ്പോ​ഴും നി​ർ​മാ​ണ​ജോ​ലി​ക​ൾ എ​ങ്ങു​മെ​ത്താ​ത്ത​തി​ലും നാ​ട്ടു​കാ​ർ​ക്കു ക​ടു​ത്ത അ​തൃ​പ്തി​യാ​ണു​ള്ള​ത്.

Latest News

Corehub Up