Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Karshaka Congress

Alappuzha

ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കൃ​ഷി​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി

മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കൃ​ഷി​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്‌​സ് മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റു​പ​റ​മ്പ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​ബി മൂ​ലം​കു​ന്നം, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​സി. സൂ​ര്യ​പ്ര​കാ​ശ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​സൂ​ര​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ഭൂ​രി​ഭാ​ഗം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും വി​ത പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഡോ​ളോ​മെ​റ്റ്, നീ​റ്റു​ക​ക്ക എ​ന്നി​വ ആ​വ​ശ്യ​ത്തി​നു സ​ബ്‌​സിഡി നി​ര്ക്കി​ൽ ല​ഭ്യ​മാ​ക്കു​ക, വ​ള​ത്തി​ന്‍റെ ല​ഭ്യ​ത​യും സ​ബ്സി​ഡി​യും ഉ​റ​പ്പു​വ​രു​ത്തു​ക, കീ​ട​നാ​ശി​നി​ക​ൾ​ക്ക് ക​മ്പ​നി​ക​ൾ അ​മി​ത​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് ത​ട​യു​ക, വി​ള​വെ​ടു​പ്പി​നു മു​ൻ​പു​ത​ന്നെ ആ​വ​ശ്യ​ത്തി​ന് കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക, യ​ന്ത്ര​ങ്ങ​ളു​ടെ അ​മി​ത കൂ​ലി ത​ട​യു​ക, കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കൂ​ലി നി​ശ്ച​യി​ക്കു​ന്ന​തി​ന് കു​ട്ട​നാ​ട് ഐ​ആ​ർ​സി വി​ളി​ച്ചു കൂ​ട്ടു​ക, നെ​ല്ലു​സം​ഭ​ര​ണ​ത്തി​ൽ മി​ല്ലു​കാ​രു​ടെ കി​ഴി​വു ചൂ​ഷ​ണം ത​ട​യു​ക, നെ​ല്ലു​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം കൈ​കാ​ര്യ ചെ​ല​വ് വ​ർ​ധി​പ്പി​ക്കു​ക, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കൃ​ഷി​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ലോ​കബാ​ങ്ക് സ​ഹാ​യം തേ​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലു​ള്ള​ത്.
.

Latest News

Corehub Up