Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Koravalavu–Mangalasheri bridge

Alappuzha

ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ കോ​ര​വ​ള​വ്–​മം​ഗ​ല​ശേ​രി പാ​ലം; അ​പ​ക​ട​ഭീ​ഷ​ണി​യി​ൽ നാ​ട്ടു​കാ​ർ

മാ​മ്പു​ഴ​ക്ക​രി: മാ​മ്പു​ഴ​ക്ക​രി കോ​ര​വ​ള​വ്–​മം​ഗ​ല​ശേ​രി പാ​ലം അ​തീ​വ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ. വ​ർ​ഷ​ങ്ങ​ളാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റ​എ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ ത​ക​രു​ക​യും കൈ​വ​രി​ക​ളും തൂ​ണു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്.

പാ​ല​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര നാ​ട്ടു​കാ​ർ​ക്ക് വ​ലി​യ ഭീ​ഷ​ണി​യാ​യി മാ​റി​യി​ട്ടു​ണ്ട്.
മു​ട്ടാ​ർ ജം​ഗ്ഷ​ൻ വ​ഴി എ​ത്തു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി​യി​ലെ​ത്താ​നു​ള്ള പ്ര​ധാ​ന മാ​ർ​ഗ​മാ​ണ് ഈ ​പാ​ലം. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ദി​വ​സേ​ന ആ​ശ്ര​യി​ക്കു​ന്ന പാ​ല​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

പാ​ല​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ചു.

പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന് മു​മ്പ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up