Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : National Milk Day

Alappuzha

ദേ​ശീ​യ ക്ഷീ​ര​ദി​നം: മി​ൽ​മ ആ​ല​പ്പു​ഴ ഡ​യ​റി സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​രം

ആ​ല​പ്പു​ഴ: ഇ​ന്ത്യ​യി​ലെ ക്ഷീ​ര​വി​പ്ല​വ​ത്തി​ന്‍റെ പി​താ​വാ​യ ഡോ. ​വ​ർ​ഗീ​സ് കു​ര്യ​ന്‍റെ ജ​ന്മ​ദി​ന​മാ​യ ന​വം​ബ​ർ 26ന് ​ആ​ച​രി​ക്കു​ന്ന ദേ​ശീ​യ ക്ഷീ​ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മി​ൽ​മ ആ​ല​പ്പു​ഴ സെ​ൻ​ട്ര​ൽ പ്രോ​ഡ​ക്ട്സ് ഡ​യ​റി സ​ന്ദ​ർ​ശി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സ​രം.

പു​ന്ന​പ്ര​യി​ലു​ള്ള മി​ൽ​മ സെ​ൻ​ട്ര​ൽ പ്രോ​ഡ​ക്ട്സ് ഡ​യ​റി​യി​ൽ ഇ​ന്നും നാ​ളെ​യും രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ​യാ​ണ് സ​ന്ദ​ർ​ശ​ന സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡ​യ​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡ​യ​റി ക്യാ​മ്പ​സി​ൽ പ്ര​ത്യേ​ക സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഈ ​സ്റ്റാ​ളു​ക​ളി​ൽനി​ന്നും മി​ൽ​മ​യു​ടെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ ഡി​സ്കൗ​ണ്ട് നി​ര​ക്കി​ൽ വാ​ങ്ങാ​വു​ന്ന​താ​ണ്. കൂ​ടാ​തെ, സ്റ്റാ​ളു​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന സ​ന്ദ​ർ​ശ​ക​രി​ൽനി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​ഞ്ച് ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് 1,000 രൂ​പ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ങ്ങി​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് ഡ​യ​റി മാ​നേ​ജ​രും മാ​ർ​ക്ക​റ്റിം​ഗ് സെ​ൽ യൂ​ണി​റ്റ് ഹെ​ഡും അ​റി​യി​ച്ചു. ഫോ​ൺ: 9497410081, 9497490081.

Latest News

Corehub Up