എടത്വ: സ്കൗട്ട്, ഗൈഡ്, റോവര്‍, റെയിഞ്ചര്‍ വാര്‍ഷിക ടെസ്റ്റ് ക്യാമ്പ് നടന്നു. എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ക്യാമ്പില്‍ 230തോളം സ്കൗട്ട് ഗൈഡ് റെയിഞ്ചര്‍ റോവര്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ജസി സേവ്യര്‍, ഡിടിഎസിമാരായ ഗോകുല്‍, രശ്മി, ആല്‍ബര്‍ട്ട്, ആരതി, എഡിഒസി ബിന്‍സു ജേക്കബ്, സ്കൂള്‍ റേഞ്ചര്‍ ലീഡര്‍ സുപ്രിയ മറ്റപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ പിന്റു ഡി. കളരിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.