Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : The future of the nation lies in the health of its children

Alappuzha

കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലാ​ണ് നാ​ടി​ന്‍റെ ഭാ​വി; കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി

ആ​ല​പ്പു​ഴ: കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ലാ​ണ് ന​മ്മു​ടെ നാ​ടി​ന്‍റെ ഭാ​വി​യെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ നാം ​പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർമിപ്പി​ച്ചു. സ​ബ് നാ​ഷ​ണ​ൽ ഇ​മ്യൂണൈ​സേ​ഷ​ൻ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും ​പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ന്ന പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭാധ്യ​ക്ഷ ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി വെ​ൽ​ഫെ​യ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ബി​ൻ ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​രോ​ഗ്യ സ​ന്ദേ​ശ​വും പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി.​വി. വി​ദ്യ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​എ​സ്. ലൈ​ജു ദി​ന​സ​ന്ദേ​ശം ന​ൽ​കി.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സ​ന്ന ബാ​ബു, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ എ​സ്.​ആ​ർ. ദി​ലീ​പ് കു​മാ​ർ, ഡോ. ​ല​ക്ഷ്മി കൃ​ഷ്ണ​ൻ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​എ. ജി​തേ​ഷ്, ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് അ​നി​ത, ഡോ.​ഐ. ചി​ത്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, സെ​ൽ​ഫി കോ​ർ​ണ​ർ, സി-​മെ​റ്റ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ്ലാ​ഷ് മോ​ബ്, സ്കി​റ്റ് എ​ന്നി​വ​യും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Latest News

Corehub Up