കോഴഞ്ചേരി: കേരള കാര്‍ഷിക സര്‍വകലാശാല മണ്ണുത്തിയില്‍ നടപ്പാലാക്കിവരുന്ന കള്‍ട്ട് കള്‍ച്ചര്‍ പദ്ധതിയുമായി സഹകരിച്ച് മേലുകര പള്ളിയോട സംരക്ഷണസമിതി നടപ്പാക്കുന്ന ഗ്രീന്‍ വോയേജ് കാര്‍ഷിക പദ്ധതിയുടെ ഉദ്ഘാടനം അബിൻ വർക്കി എംഎൽഎ നിർവഹിച്ചു.
ആറന്മുള വള്ളസദ്യക്കുവേണ്ട തനത് വിഭവങ്ങള്‍ ഇവിടെ വിളയിച്ചെടുക്കുന്ന കാര്‍ഷിക പദ്ധതി മാതൃകയായി എടുത്തുകൊണ്ട് മറ്റു കരകളിലേക്കും വ്യാപിപ്പിക്കുമെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കള്‍ട്ട് കള്‍ച്ചര്‍ അഗ്രിക്കള്‍ച്ചര്‍, സംസ്ഥാന സര്‍ക്കാരിന്റെ കേര പദ്ധതി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ വിവിധതരം വാഴവിത്തുകളും മൂന്നിനം പച്ചക്കറി വിത്തുകളുമാണ് നടുന്നത്. തുളസി, തെച്ചി എന്നിവയുടെ കൃഷിയും പിന്നാലെ ആരംഭിക്കും.
യോഗത്തില്‍ ഷാജി ആര്. നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ശ്രീവത്സന്‍ ജെ. മേനോന്, കെ. രാജേഷ്കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് ഗോപിനാഥ്, ജിഷ്ണു വി. നായര്‍, ജിഷ്ണു ജി. നായര്‍, പരസാദ് ആനന്ദഭവന്, അനൂപ് ഉണ്ണിക്കൃഷ്ണന്, ഡോ. ബി. രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.