നടവയല്‍: ലഹരി വിപത്തിനെതിരേ സമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നെല്ലിയമ്പം ജിഎല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്ക് "മയങ്ങില്ല കേരളം; ഹരമല്ല ലഹരി' എന്ന വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി.
ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റി, വിമുക്തി മിഷന്, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസസ് അഥോറിറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. വാര്‍ഡ് അംഗം എം.കെ. സുചിത്ര ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എ. സബ്ന അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.ജി. ഷൈലജ, എസ്എംസി ചെയര്‍പേഴ്സണ്‍ ഷഫീന, അംഗം റസാഖ് ചക്കര, വൈത്തിരി താലൂക്ക് പിഎല്‍വി സി. മുംതാസ്, എംപിടിഎ പ്രസിഡന്റ് പി. ജാസ്മിന്, പിടിഎ വൈസ് പ്രസിഡന്റ് കെ.എം. ഇസ്മയില്‍, അബ്ദുള്‍സലാം, വിജി ജോസഫ്, എസ്ആര്‍ജി. കണ്‍വീനര്‍ ശ്രീജ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്കുമാര്‍ സെമിനാര്‍ നയിച്ചു.