കോഴിക്കോട് : വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പന്നികോട്ടൂര്‍ സ്വദേശി വയലിങ്കര സഫ്തർ ഹാഷ്മി (32) കിഴക്കോത്ത് ആവിലോറ സ്വദേശി അരീക്കര അൻവർ എന്ന അമ്പു (35) എന്നിവരെ നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണര്‍ ജീവൻ ജോർജിന്റെ നേതൃതത്തിലുള്ള ഡാൻസാഫും, കുന്നമംഗലം പൊലിസും ചേർന്ന് പിടികൂടി.
ഇന്നലെ പുലര്‍ച്ചെ കുന്ദമംഗലം പടനിലം പാലത്തിന് സമീപം വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാക്കളെ തടഞ്ഞു വച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നമംഗലം പൊലിസ് സബ് ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തുകയും യുവാക്കളെയും അവര്‍ സഞ്ചരിച്ച ഇന്നോവ കാറും പരിശോധിച്ചതില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും അഞ്ച് പാക്കറ്റുകളിലാക്കിയ നിലയില്‍ 4.110ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.