പുല്ലാട്: ടികെ റോഡില്‍ പുല്ലാട് മാടോലിപ്പടിക്കു സമീപം സാന്‍ട്രോ കാര്‍ ഓട്ടത്തിനിടെ തീ പിടിച്ചു. ഇന്നലെ പുലര്‍ച്ചെ പുല്ലാട് പെട്രോള്‍ പമ്പില്‍ നിന്നിറങ്ങിവന്ന കാറാണ് അഗ്നിക്കിരയായത്. കാര്‍ ഓടിച്ചിരുന്ന പുറമറ്റം കാട്ടാത്തില്‍ മഹന്ദ് കൃഷ്ണന് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാറില്‍ നിന്നും പ്രത്യേക ഗന്ധവും പുകയും കണ്ടതിനേ തുടര്‍ന്ന് സൈഡിലേക്ക് നിര്‍ത്തിയശേഷം പുറത്തിറങ്ങുകയായിരുന്നു. തിരുവല്ലയില്‍ നിന്നെത്തിയ അഗ്നിശമനസേനാസംഘം തീ അണച്ചു. കാര്‍ പൂര്‍ണമായി അഗ്നിക്കിരയായി.