മൈലക്കൊമ്പ്: സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ ബിഎഡ് വിദ്യാര്‍ഥികളുടെ പഞ്ചദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജോബി മാത്യു ഉദ്ഘാടനം ചെയ്തു.
മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍, പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോണ്സണ് ഒറോപ്ലാക്കല്‍, വിദ്യാര്‍ഥി പ്രതിനിധികളായ അനിറ്റ ജോയിച്ചന്‍, അലീന വിന്‍സെന്റ്, സിസ്റ്റര്‍ എലൈസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്‍സിപ്പലും മാനേജരും ചേര്‍ന്ന് ക്യാമ്പ് അടുക്കളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇടം എന്ന പേര് നല്‍കിയിട്ടുള്ള ക്യാമ്പില്‍ ക്ലാസുകള്‍, പ്രായോഗിക പരിശീലനങ്ങള്‍, സംഘപ്രവര്‍ത്തനങ്ങള്‍, സമൂഹസമ്പര്‍ക്ക പരിപാടികള്‍, കലാ സാംസ്കാരിക പരിപാടികള്‍, അഭിമുഖങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തും.
അസി.പ്രഫ. കെ.ജെ. ഫ്രാന്‍സിസ്, വിദ്യാര്‍ഥി പ്രതിനിധികളായ ആഞ്ചലോ ജേക്കബ്, വിഷ്ണുജ എന്നിവര്‍ നേതൃത്വം നല്‍കും.