പാലാ: രക്തദാനരംഗത്ത് 38 വര്‍ഷമായി സജീവമായി പ്രവര്‍ത്തിക്കുന്ന ഷിബു തെക്കേമറ്റത്തെ ആദരിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം, കൊഴുവനാല്‍ ലയണ്‍സ് ക്ലബ്, ഫെഡറല്‍ ബാങ്ക്, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പിനോടനുബന്ധിച്ചാണ് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റത്തെ ആദരിച്ചത്. റോണി കെ. ബേബി എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളി സ്കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല അധ്യക്ഷത വഹിച്ചു. ഫാ. ടോണി മുളങ്ങാശേരി, ലയണ്‍സ് ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ബിനോയി എം. ജേക്കബ്, കൊഴുവനാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാബു മുകളേല്‍, ക്ലസ്റ്റര്‍ കണ്‍വീനര്‍ ബിനോ കെ. തോമസ്, ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് രാജേഷ് ജോര്‍ജ് ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ കെ.എ. നിക്ലാവോസ്, ജെ. ശ്രുതിമോള്‍, ഡോ. അലന് എന്നിവര്‍ പ്രസംഗിച്ചു.a