Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Housewife dies

Pathanamthitta

കാ​റും പാ​ഴ്സ​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

പ​ന്ത​ളം: കാ​റും പാ​ഴ്സ​ൽ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കോ​ട്ട​യം സ്വ​ദേ​ശി​നി മ​രി​ച്ചു. അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ ജ​ന​റ​ൽ ഇ​ൻ​സ്പെ​ക്‌​ട​ർ കോ​ട്ട​യം വ​ട​വാ​തൂ​ർ മം​ഗ​ല​പ്പ​ള്ളി രാ​ജേ​ഷ് തോ​മ​സി​ന്‍റെ ഭാ​ര്യ ബോ​ണി​യ രാ​ജേ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ രാ​ജേ​ഷ് തോ​മ​സി​നും പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ എം​സി റോ​ഡി​ൽ പ​ന്ത​ളം കു​ര​മ്പാ​ല പു​ത്ത​ൻ​കാ​വി​ൽ ക്ഷേ​ത്ര​ത്തി​ലെ വ​ഞ്ചി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ​ശേ​ഷം അ​ടൂ​ർ പെ​രി​ങ്ങ​നാ​ട്ടെ വാ​ട​ക​വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് കോ​ട്ട​യം ലൂ​ർ​ദ് ഫെ​റോ​ന പ​ള്ളി ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മൂ​ന്നി​ന് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ശ്രേ​യ മ​റി​യ രാ​ജേ​ഷ്, സി​താ​ര രാ​ജേ​ഷ്, സ​ഞ്ജ​യ് എം. ​രാ​ജേ​ഷ്.

Latest News

Corehub Up