Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : LEAP will help lift students up.

Kozhikode

വി​ദ്യാ​ർ​ഥി​ക​ളെ ‘ലീ​പ്’ കൈപിടിച്ചുയർത്തും

കോ​ഴി​ക്കോ​ട്: അ​റി​വി​ലു​ള്ള നി​ക്ഷേ​പ​മാ​ണ് ഏ​റ്റ​വും വി​ല​യേ​റി​യ​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള മി​ക​ച്ച നി​ക്ഷേ​പ​മാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളും മി​ക​ച്ച പ​രി​ശീ​ല​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന 'ലേ​ണിം​ഗ് എ​ൻ​ഹാ​ൻ​സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ക്സി​ല​റേ​ഷ​ൻ പ്രോ​ഗ്രാം' (ലീ​പ് ) പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​നും ഉ​ന്ന​ത​പ​ഠ​ന​ത്തി​നും തൊ​ഴി​ൽ മേ​ഖ​ല​യി​ലും മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. വി​ദേ​ശ​ത്തേ​ക്ക് പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നു​മാ​യി പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ നാ​ട്ടി​ൽ​ത്ത​ന്നെ ല​ഭ്യ​മാ​ക്കാ​ൻ ലീ​പ്പ് പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.​സി​വി​ൽ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ൻ കൊ​ട്ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. കെ. ​ജ​യ​ന്ത് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി.​സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ലീ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. സി​യു​ഇ​ടി, കീം, ​നീ​റ്റ്, ജെ​ഇ​ഇ , സി​വി​ൽ സ​ർ​വീ​സ​സ് തു​ട​ങ്ങി​യ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ക്കും.

Latest News

Corehub Up