കൽപ്പറ്റ: ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ മലയാള ദിന, ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു. ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ എഡിഎം കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എസ്. മിനി അധ്യക്ഷത വഹിച്ചു.
ഔദ്യോഗിക രംഗത്ത് മലയാള ഭാഷയുടെയും ഭരണഭാഷയുടെയും പ്രാധാന്യത്തെക്കുറിച്ച് എഴുത്തുകാരൻ ശ്രീജിത്ത് ശ്രീവിഹാർ ക്ലാസെടുത്തു. അന്പലവയൽ ആയുർവേദ ഗവ. ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസറും എഴുത്തുകാരിയുമായ ഡോ.നിഖില ചന്ദ്രൻ, എഴുത്തുകാരൻ ശ്രീജിത്ത് ശ്രീവാഹിൻ എന്നിവരെ ആദരിച്ചു.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് എം.എസ്. വിനോദ്, ചീഫ് മെഡിക്കൽ ഓഫിസർമാരായ ഡോ.വി.പി. ആരിഫ, ഡോ.കെ പ്രഷീല, ഡോ.എബി ഫിലിപ്പ്, എം. അനിത, ഡോ. നിഖില ചന്ദ്രൻ, വെങ്ങപ്പള്ളി ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ.കെ. സുബിഷ, കോട്ടത്തറ ഗവ.ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ.കെ. ദിവ്യ എന്നിവർ പങ്കെടുത്തു.