Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : MLAs allocation

Pathanamthitta

എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം

പ​ത്ത​നം​തി​ട്ട: 2021-2026 വ​രെ​യു​ള്ള അ​ഞ്ചു വ​ർ​ഷ കാ​ല​യ​ള​വി​ൽ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ഒ​രു രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​ത്ത ഏ​ക എം​എ​ൽ​എ​യാ​ണ് വീ​ണാ ജോ​ർ​ജെ​ന്ന് അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ. ഇ​തി​ൽ പ​ല​വ​ർ​ഷ​ങ്ങ​ളി​ലും പ്ര​വൃ​ത്തി​ക​ൾ​ക്കാ​യു​ള്ള പ്രൊ​പ്പോ​സ​ൽ​പോ​ലും ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും വി​മ​ർ​ശ​നം. കോ​ൺ​ഗ്ര​സ് ഇ​ര​വി​പേ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച വി​ക​സ​ന സ​ദ​സി​ലാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ വി​മ​ർ​ശ​നം.

2021–22 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഒ​രു എം​എ​ൽ​എ​ക്ക് ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഒ​രു കോ​ടി രൂ​പ​യാ​ണ് നി​ർ​ദേ​ശി​ക്കാ​ൻ സാ​ധി​ക്കു​ക. എ​ന്നാ​ൽ ര​ണ്ട് ല​ക്ഷം, അ​ഞ്ച് ല​ക്ഷം, പ​ത്ത് ല​ക്ഷം എ​ന്നി​ങ്ങ​നെ ചെ​റി​യ പ​ദ്ധ​തി​ക​ൾ പോ​ലും നി​ർ​ദേ​ശി​ക്കാ​ൻ വീ​ണാ ജോ​ർ​ജ് ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ബി​ൻ വ​ർ​ക്കി കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ത​ലേ​ദി​വ​സം മാ​ത്രം 200 പ്രൊ​പ്പോ​സ​ൽ ന​ൽ​കി​യ​താ​യും യ​ഥാ​ർ​ഥ​ത്തി​ൽ 100-ൽ ​താ​ഴെ പ്ര​വൃ​ത്തി​ക​ളാ​ണ് പ്രൊ​പ്പോ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

താ​ൻ പ​റ​ഞ്ഞ​ത് വീ​ണാ ജോ​ർ​ജ് നി​ഷേ​ധി​ക്കാ​ൻ ത​യാ​റു​ണ്ടോ​യെ​ന്നും കൂ​ടു​ത​ൽ അ​വ​കാ​ശ​വാ​ദ​വു​മാ​യി വ​ന്നാ​ൽ വി​വ​രാ​വ​കാ​ശ​രേ​ഖ പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​ണെ​ന്നും അ​ബി​ൻ വ​ർ​ക്കി പ​റ​ഞ്ഞു.

Latest News

Corehub Up