Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : On the main road in Valparai

Palakkad

ഭീ​ഷ​ണി​യാ​യി ക​ന്നു​കാ​ലി​പ്പ​ട

വാ​ൽ​പാ​റ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ൽ ക​ന്നു​കാ​ലി​ക​ൾ കൂ​ട്ട​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന​ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

പോ​സ്റ്റ് ഓ​ഫീ​സ് മു​ത​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ മാ​ത്രം ദൂ​ര​മു​ള്ള ഈ ​ഏ​ക പ്ര​ധാ​ന പാ​ത​യെ​യാ​ണ് വാ​ൽ​പാ​റ​യി​ലെ​യും സ​മീ​പ എ​സ്റ്റേ​റ്റു​ക​ളി​ലെ​യും ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.

ആം​ബു​ല​ൻ​സു​ക​ളും ബ​സു​ക​ളും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​മെ​ല്ലാം ക​ട​ന്നു​പോ​കേ​ണ്ട​ത് ഇ​തു​വ​ഴി​യാ​ണ്. അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​പു​റ​മെ, പ​ശു​ക്ക​ളും ആ​ടു​ക​ളും അ​ട​ക്ക​മു​ള്ള ക​ന്നു​കാ​ലി​ക​ൾ റോ​ഡി​ൽ ത​മ്പ​ടി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​വ പ​ര​സ്പ​രം പോ​ര​ടി​ക്കു​ക​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രെ​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.

വ​ന​പ്ര​ദേ​ശ​ങ്ങ​ളാ​ൽ ചു​റ്റ​പ്പെ​ട്ട വാ​ൽ​പാ​റ​യി​ൽ റോ​ഡി​ൽ അ​ല​യു​ന്ന ക​ന്നു​കാ​ലി​ക​ളെ വേ​ട്ട​യാ​ടാ​നാ​യി പു​ലി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും, ക​ന്നു​കാ​ലി​ക​ളെ റോ​ഡി​ൽ അ​ഴി​ച്ചു​വി​ടു​ന്ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up