Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : On the Vadakkenchery–Mannuthy National Highway

Palakkad

തീ​ർ​ഥാ​ട​ക​ർ​ക്ക് ദു​രി​ത​യാ​ത്ര

വ​ട​ക്ക​ഞ്ചേ​രി: ഉ​യ​ർ​ന്ന നി​ര​ക്കി​ൽ ടോ​ൾ കൊ​ടു​ത്ത് യാ​ത്ര ചെ​യ്യേ​ണ്ട വ​ട​ക്ക​ഞ്ചേ​രി- മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ ഇ​ക്കു​റി​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ദു​രി​ത​യാ​ത്ര​ത​ന്നെ.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ന്ന സ്ഥി​തി​യാ​ണി​ത്. പേ​രി​ൽ ആ​റു​വ​രി പാ​ത​യാ​ണെ​ങ്കി​ലും 28 കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡ് പ​ല​യി​ട​ത്തും ഒ​റ്റ​വ​രി​യാ​ണ്.
ഏ​തു​സ​മ​യ​വും അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ലേ​യും കു​തി​രാ​നി​ലേ​യും മ​ണ്ണു​ത്തി​യി​ലേ​യും മേ​ൽ​പാ​ല​ങ്ങ​ളി​ലും ഒ​റ്റ​വ​രി​യാ​യി വേ​ണം വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​ങ്ങി​ഞെ​രു​ങ്ങി പോ​കാ​ൻ.

സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ വാ​ള​യാ​ർ​മു​ത​ൽ തു​ട​ങ്ങും റോ​ഡ് പ​ണി​യു​ടെ മെ​ല്ലേ​പ്പോ​ക്ക്. പാ​ല​ക്കാ​ടും കു​ഴ​ൽ​മ​ന്ദ​വും ആ​ല​ത്തൂ​രും ക​ട​ന്നു വ​ന്നാ​ൽ മം​ഗ​ലം​പാ​ലം എ​ത്തു​ന്ന​തോ​ടെ ഒ​റ്റ​വ​രി ഗ​താ​ഗ​ത​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ൾ കൂ​ടും.
മം​ഗ​ലം​പാ​ലം, വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​ൻ ഭാ​ഗ​ത്ത് സ​ർ​വീ​സ് റോ​ഡി​ന്‍റെ​യും ഡ്രെ​യി​നേ​ജി​ന്‍റെ​യും പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഒ​റ്റ​വ​രി​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ല.

വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പാ​ല​ത്തി​ൽ തൃ​ശൂ​ർ ലൈ​നു​ക​ളി​ലെ കു​ത്തി​പ്പൊ​ളി​ക്ക​ൽ ത​ത്കാ​ലം നി​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​രം​ഭി​ക്കും. പാ​ലം ക​ട​ന്നാ​ൽ ഹോ​ട്ട​ൽ ഡ​യാ​ന​ക്കു മു​ന്നി​ൽ കു​രു​ക്കു​ക​ളു​ണ്ട്. മു​ന്നോ​ട്ട് പോ​യാ​ൽ റീ​ടാ​റിം​ഗ് വ​ർ​ക്കു​ക​ളു​ടെ ത​ട​സ​ങ്ങ​ൾ വ​രും. പ​ന്ത​ലാം​പാ​ടം, വാ​ണി​യം​പാ​റ ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​വും ഡ്രെ​യി​നേ​ജ് പ​ണി​ക​ളു​മാ​ണ്.
വാ​ണി​യം​പാ​റ​യി​ൽ മേ​ൽ​പാ​ല നി​ർ​മാ​ണ​ത്തി​ന്‍റെ ബ്ലോ​ക്കു​ണ്ടാ​കും. കു​തി​രാ​ൻ, മ​ണ്ണു​ത്തി മേ​ൽ​പ്പാ​ല​ങ്ങ​ളി​ലു​മു​ണ്ട് കു​ത്തി​പ്പൊ​ളി​ച്ചു​ള്ള പ​ണി​ക​ളും ഒ​റ്റ​വ​രി യാ​ത്ര​യും.

തീ​ർ​ഥാ​ട​ക​ർ തി​രി​ച്ചു വ​രു​മ്പോ​ഴും പാ​ല​ക്കാ​ട് ലൈ​നി​ലും ഈ ​വാ​ഹ​ന​ത​ട​സ​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്നു​വേ​ണം അ​വ​രു​ടെ നാ​ടു​ക​ളി​ലെ​ത്താ​ൻ.

കു​തി​രാ​ന​ടു​ത്ത് പാ​ല​ക്കാ​ട് ലൈ​നി​ൽ കൊ​മ്പ​ഴ മ​മ്മ​ദ് പ​ടി​യി​ൽ 150 മീ​റ്റ​റോ​ളം ദൂ​രം ഇ​പ്പോ​ഴും മൂ​ന്നു​വ​രി പാ​ത​യ്ക്കു​പ​ക​രം ര​ണ്ടു​വ​രി പാ​ത​യേ ഉ​ള്ളു. മൂ​ന്നു​വ​രി പാ​ത​യ്ക്കു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഒ​രു വ​രി പാ​ത​യു​ടെ നി​ർ​മാ​ണം ഇ​പ്പോ​ഴും ന​ട​ത്തി​യി​ട്ടി​ല്ല.

ഇ​തി​നാ​ൽ തു​ര​ങ്ക​പ്പാ​ത ക​ട​ന്ന് മൂ​ന്നു​വ​രി​യി​ലൂ​ടെ വേ​ഗ​ത്തി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ര​ണ്ടു​വ​രി പാ​ത ക​ണ്ട് പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്യും. ഇ​ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ള്ള അ​പ​ക​ട​പ​ര​മ്പ​ര​ക​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മൂ​ന്ന് വ​രി പാ​ത​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഒ​രു ലൈ​നി​ന്‍റെ നി​ർ​മാ​ണം ഇ​നി​യും ന​ട​ത്തി​യി​ട്ടി​ല്ല.

Latest News

Corehub Up