Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Railway Station Redevelopment

Kozhikode

റെയിൽവേ സ്റ്റേഷൻ പു​ന​ര്‍​നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു ത​ന്നെ; നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നി​ടെ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും. 2023ലാ​ണ് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍റെ നി​ര്‍​മാ​ണ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.
എ​ന്നാ​ല്‍, മ​ന്ദ​ഗ​തി​യി​ലാ​ണ് നി​ല​വി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളെ വി​ന്യ​സി​ക്കാ​ത്ത​തും ക​രാ​ര്‍​ക​മ്പ​നി​ക​ളു​ടെ വീ​ഴ​ച​യു​മാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​ത് വൈ​കു​ന്ന​തി​ന് കാ​ര​ണം. ക​രാ​ര്‍ അ​വ​സാ​നി​ക്കാ​ന്‍ കേ​വ​ലം ഏ​ഴ് മാ​സം മാ​ത്ര​മാ​ണ് ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ക​രാ​ര്‍ ക​മ്പ​നി​യു​ടെ മെ​ല്ല​പ്പോ​ക്ക് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും.

എ​ല്ലാ വി​ഭാ​ഗം സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം നി​ല​വി​ലെ ക​രാ​ര്‍ ക​മ്പ​നി​യെ ഒ​ഴി​വാ​ക്കി പു​തി​യ ഏ​ജ​ന്‍​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന നി​ര്‍​ണാ​യ​ക യോ​ഗം ഇ​ന്ന് കോ​ഴി​ക്കോ​ട് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ ന​ട​ക്കു​ന്ന​ത്

എ​ല്ലാ വി​ഭാ​ഗം സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നി​ര്‍​മാ​ണം ഇ​ഴ​യു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​നാ​ണ് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന​വീ​ക​ര​ണ​ത്തി​ന്‍റെ ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ ഡി​സൈ​നിം​ഗ് മു​ത​ല്‍ നി​ര്‍​മാ​ണ സാ​മ​ഗ്ര​ഹി​ക​ള്‍ എ​ത്തി​ക്കു​ന്ന​ത് വ​രെ​യു​ള്ള ചു​മ​ത​ല നി​ല​വി​ല്‍ ഈ ​ക​രാ​ര്‍ ക​മ്പ​നി​യെ​യാ​ണ് ഏ​ല്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ര്‍​മാ​ണ​ത്തി​ല്‍ മെ​ല്ല​പ്പോ​ക്ക് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ക​രാ​റു​കാ​ര​ന് റെ​യി​ല്‍​വെ അ​ധി​കൃ​ത​ര്‍ നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.
കോ​ഴി​ക്കോ​ട് റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 445.95 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ന​വീ​ക​ര​ണ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​ത്. റെ​യി​ല്‍​വെ ഓ​ഫീ​സ് കെ​ട്ടി​ടം, ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ക്വാ​ര്‍​ട്ടേ​ഴ്സു​ക​ള്‍ എ​ന്നി​വ നി​ര്‍​മാ​ണ​ഘ​ട്ട​ത്തി​ലാ​ണു​ള്ള​ത്. പാ​ര്‍​ക്കിം​ഗ് കോ​പ്ലം​ക്സി​ന്റെ നി​ര്‍​മാ​ണ​ത്തി​ല്‍ മാ​ത്രം അ​ല്‍​പം പു​രോ​ഗ​തി​യു​ണ്ടെ​ന്ന് റെ​യി​ല്‍​വെ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up