Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : three arrested.

Alappuzha

വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യ ത​ർ​ക്കത്തിൽ വീ​ട് ക​യ​റി അ​ക്ര​മ​ം; സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ അറസ്റ്റിൽ

മാ​ന്നാ​ർ: വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഉ​ണ്ടാ​യ ത​ർ​ക്കം വീ​ട് ക​യ​റി അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​രെ മാ​ന്നാ​ർ പൊ​ലി​സ് അ​റ​സ്‌​റ്റ് ചെ​യ്തു.

കു​ന്ന​ത്തൂ​ർ രാ​മു എ​ന്ന പേ​രി​ലു​ള്ള വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ന​ട​ന്ന ചി​ല ത​ർ​ക്ക​ങ്ങ​ളാ​ണ് ഒ​ടു​വി​ൽ അ​ക്ര​മ​ത്തി​ലും അ​റ​സ്റ്റി​ലും ക​ലാ​ശി​ച്ച​ത് . മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ സൂ​ര്യാ​ല​യം വീ​ട്ടി​ൽ കാ​ർ​ത്തി​കേ​യ​ൻ (49), കു​ട്ട​മ്പേ​രൂ​ർ കൈ​പ്പ​നാ​ലി​ൽ തെ​ക്കേ​തി​ൽ പി. ​പ്ര​വീ​ൺ(39) കു​ട്ട​മ്പേ​രൂ​ർ വ​ട​ക്കേ ക​ള​രി​ക്ക​ൽ പി. ​ഗി​രീ​ഷ് (37) എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​തി​ൽ പ്ര​വീ​ൺ, കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ർ ത​മ്മി​ലാ​ണ് വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ ത​ർ​ക്കം ഉ​ണ്ടാ​യ​ത്.​ഈ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കാ​ർ​ത്തി​കേ​യ​നും പ്ര​വീ​ണും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​കു​ക​യും പ്ര​വീ​ണി​ന്‍റെ സു​ഹൃ​ത്താ​യ ഗി​രീ​ഷ് ഏ​റ്റ് പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ 14ന് ​രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ക്ര​മ​ണ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. തു​ട​ർ​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് ഇ​രു കൂ​ട്ട​രും പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ൾ​ക്ക് എ​തി​രേ വ​ധ​ശ്ര​മ​ത്തി​നും ഒ​രാ​ൾ​ക്ക് എ​തി​രേ വീ​ട് ക​യ​റി ആക്ര​മ​ണം ന​ട​ത്തി​യ​തി​നും കേ​സ് എ​ടു​ത്തു.

പ​രാ​തി ന​ൽ​കി​യ ഇ​രു കൂ​ട്ട​രും നാ​ടി​ന്‍റെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി പൊ​ലി​സി​ന് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. മാ​ന്നാ​ർ പൊ​ലി​സ് എ​സ്എ​ച്ച്ഒ കെ. ​അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up