Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Traffic reforms

Wayanad

പു​ല്‍​പ്പ​ള്ളി​യി​ലെ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം: സി​പി​എം ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

പു​ല്‍​പ്പ​ള്ളി: അ​നു​ദി​നം വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന പു​ല്‍​പ്പ​ള്ളി ടൗ​ണി​ന് അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ല്‍ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പു​ല്‍​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി. മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സം​ഗ​മ കേ​ന്ദ്ര​മാ​യ പു​ല്‍​പ്പ​ള്ളി ടൗ​ണി​ലെ ട്രാ​ഫി​ക് കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണേ​ണ്ട​ത് സി​പി​എം ഭ​രി​ക്കു​ന്ന പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. അ​ശാ​സ്ത്രീ​യ​വും നി​രു​ത്ത​ര​വാ​ദ​പ​ര​വും പ​ക്ഷ​പാ​ത​മാ​യും യാ​തൊ​രു കൂ​ടി​യാ​ലോ​ച​ന​ക​ളും ന​ട​ത്താ​തെ​യും മ​റ്റു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും വി​ശ്വാ​സ​ത്തി​ല്‍ എ​ടു​ക്കാ​തെ ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​തെ​യും ടൗ​ണി​ല്‍ വേ​ണ്ട​ത്ര ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്താ​തെ​യും ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണം എ​ന്ന മാ​ധ്യ​മ വാ​ര്‍​ത്ത മാ​ത്ര​മാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ചെ​യ്ത​ത്. ഇ​തി​ന് പൊ​ലി​സി​നെ പ​ഴി​ചാ​രി ത​ല​യൂ​രാ​മെ​ന്ന് വി​ചാ​രി​ക്കു​ന്ന​ത് മൗ​ഢ്യ​മാ​ണ്.

യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ക്കാ​ലം യാ​തൊ​രു പ​രാ​തി​ക​ളും ഇ​ല്ലാ​തെ ന​ല്ല രീ​തി​യി​ല്‍ ട്രാ​ഫി​ക് സം​വി​ധാ​നം ടൗ​ണി​ല്‍ ന​ട​പ്പാ​ക്കു​വാ​ന്‍ സാ​ധി​ച്ചി​രു​ന്നു. പു​ല്‍​പ്പ​ള്ളി ടൗ​ണി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് പേ ​ആ​ന്‍​ഡ് പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ റോ​ഡ് അ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണ്. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍ മൂ​ലം ഉ​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ അ​വ​ര്‍​ക്ക് ക​ച്ച​വ​ടം ചെ​യ്യാ​ന്‍ ഒ​രു ഓ​പ്പ​ണ്‍ മാ​ര്‍​ക്ക​റ്റ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം. പു​ല്‍​പ്പ​ള്ളി ടൗ​ണി​ല്‍ വ​ണ്‍​വേ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടു​ന്നു​ണ്ട്. മീ​നം​കൊ​ല്ലി വ​ഴി​യോ താ​ന്നി​ത്ത​രു​വ് വ​ഴി​യോ വ​ണ്‍​വേ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ല്‍ ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്കി​ന് ചെ​റി​യ ആ​ശ്വാ​സം കി​ട്ടും.

വ​ന്‍​കി​ട വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​സ്റ്റ​മേ​ഴ്‌​സ് വ​രു​മ്പോ​ള്‍ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ പാ​ര്‍​ക്കിം​ഗ് സം​വി​ധാ​നം നി​ര്‍​ബ​ന്ധ​മാ​ക്ക​ണം. ടൗ​ണി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി​യി​റ​ക്കി​ന് സ​മ​യ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക, പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ട്രാ​ഫി​ക് അ​ഡൈ്വ​സ​റി ക​മ്മി​റ്റി ഇ​ട​യ്ക്കി​ടെ യോ​ഗം ചേ​ര്‍​ന്ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്ക​ണം.

യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ഡി. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍, സി.​പി. കു​ര​യാ​ക്കോ​സ്, മ​ണി പാ​മ്പ​നാ​ല്‍, ടി.​പി. ശ​ശീ​ന്ദ്ര​ന്‍, റെ​ജി പു​ളി​ങ്ക​ന്നേ​ല്‍, സി​ജു പൗ​ലോ​സ്, ഗീ​ത കു​ഞ്ഞി​കൃ​ഷ്ണ​ന്‍, ജോ​മ​റ്റ് സെ​ബാ​സ്റ്റ്യ​ന്‍, ത​ങ്ക​ച്ച​ന്‍ കു​ന്ന​ത്തു​മ​റ്റം, ജോ​ര്‍​ജ് കൊ​ല്ലി​യി​ല്‍, സാ​ബു ഫി​ലി​പ്പ്, മാ​ത്യു, വ​ര്‍​ക്കി പാ​ല​ക്കാ​ട്, ലി​ജോ ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up