Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : wild animals are coming to the country

Pathanamthitta

വ​ന​ത്തി​നു​ള്ളി​ൽ ആ​ഹാ​ര​മി​ല്ല; കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്ക്

പ​ത്ത​നം​തി​ട്ട: കാ​ടു​വി​ട്ട് ആ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങാ​ൻ പ്ര​ധാ​ന കാ​ര​ണം വ​നാ​ന്ത​ര​ത്തി​ൽ ല​ഭ്യ​മാ​യി​രു​ന്ന പ്ര​കൃ​തി​ദ​ത്ത ആ​ഹാ​ര​ത്തി​ന്‍റെ ശോ​ഷ​ണ​മാ​ണെ​ന്ന് വ​നം​വ​കു​പ്പ്. കൊ​ടും​ചൂ​ടി​ൽ വ​ന​ത്തി​നു​ള്ളി​ലെ നീ​ർ​ചോ​ല​ക​ൾ വ​റ്റി​വ​ര​ണ്ട​തും ആ​ന​ക​ളെ കാ​ടു​വി​ട്ട് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കി​റ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി വ​നം​വ​കു​പ്പ് റി​പ്പോ​ർ​ട്ട്. സ​മീ​പ​കാ​ല​ത്ത് വ​ന​മേ​ഖ​ല​യി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി കാ​ട്ടാ​ന ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ന്ന​താ​യ സം​ഭ​വ​ങ്ങ​ളെ സം​ബ​ന്ധി​ച്ചാ​ണ് വ​ന​പാ​ല​ക​ർ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തി​ട്ടു​ള്ള​ത്.
ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ട​ശേ​രി​ക്ക​ര​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യെ വി​റ​പ്പി​ച്ചു കൊ​ണ്ട് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങി​യ​തി​ന്‍റെ വി​ശ​ദീ​ക​ര​ണം എ​ന്ന നി​ല​യി​ലാ​ണ് വ​ന​മേ​ഖ​ല​യി​ൽ ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ കു​റ​യു​ന്ന വി​വ​രം വ​നം വ​കു​പ്പ് പ​റ​ഞ്ഞ​ത്.

പ​ണ്ട് വ​ന​ത്തി​നു​ള്ളി​ൽ പ്ലാ​വു​ക​ൾ ത​ഴ​ച്ചു വ​ള​ർ​ന്നി​രു​​ന്നു. പ​ക്ഷേ സീ​സ​ണി​ൽ മാ​ത്ര​മാ​ണ് ച​ക്ക വി​ള​യു​ന്ന​ത്. ഇ​ത് ഒ​രു നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് മാ​ത്രം ല​ഭി​ക്കു​ന്ന ആ​ഹാ​ര​മാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ അ​ടി​ക്കാ​ടു​ക​ളു​ടെ ശേ​ഷ​ണ​വും ഈ​റ്റക്കാ​ടു​ക​ൾ കു​റ​ഞ്ഞ​തു​മാ​ണ് ആ​ന കാ​ടു​വി​ട്ട് നാ​ട്ടി​ലെ​ത്താ​നു​ള്ള മ​റ്റൊ​രു കാ​ര​ണം.

ആ​ന​യ്ക്ക് വേ​ണ്ട​ത് 100-200 കി​ലോ ഗ്രാം ​ ഭ​ക്ഷ​ണം

ആ​ന​ക​ൾ​ക്ക് ഒ​രു ദി​വ​സം വേ​ണ്ട​ത് ഏ​ക​ദേ​ശം 100 മു​ത​ൽ 200 കി​ലോ​ഗ്രാം വ​രെ ഭ​ക്ഷ​ണ​മാ​ണ്.

പ​ല​ത​ര​ത്തി​ലു​ള്ള പു​ല്ലു​ക​ളാ​ണ് പ​ണ്ട് യ​ഥേ​ഷ്‌​ടം ല​ഭി​ച്ചി​രു​ന്ന​ത്. ഈ​റ്റ, മു​ള തു​ട​ങ്ങി​യ​വ​യോ​ടാ​ണ് ഏ​റെ പ്രി​യം. മ​ര​ങ്ങ​ളു​ടെ തൊ​ലി ചെ​ത്തി​ത്തി​ന്നു​ന്ന​ത് ആ​ന​ക​ളു​ടെ ശീ​ല​മാ​ണ്. ഇ​തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന കാ​ൽ​സ്യ​വും നാ​രു​ക​ളും ആ​ന​ക​ളു​ടെ ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്നു. പ​ല​ത​രം കാ​ട്ടു​ചെ​ടി​ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും ഇ​ല​ക​ളും ഇ​ളം കൊ​മ്പു​ക​ളും ആ​ന ആ​ഹാ​ര​മാ​ക്കാ​റു​ണ്ട്. കാ​ട്ടി​ൽ കാ​ണു​ന്ന പ​ല​ത​രം പ​ഴ​ങ്ങ​ളാ​ണ് മ​റ്റൊ​രു ഭ​ക്ഷ​ണം. കൂ​ടാ​തെ മ​ണ്ണ് തു​ര​ന്ന് ചി​ല​ത​രം കി​ഴ​ങ്ങു​ക​ളും ഇ​വ ഭ​ക്ഷി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ ശോ​ഷ​ണം കാ​ട്ടാ​ന​ക​ൾ അ​ട​ക്കം സ​സ്യ​ഭോ​ജി​ക​ളെ വ​ല്ലാ​തെ ബാ​ധി​ച്ചു. ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ​ന​ത്തി​ൽ വ​ള​രു​ന്നി​ല്ല. വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കി​യ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ പ്ര​ക്രി​യ ആ​ക​ട്ടെ കാ​ട്ടാ​ന​ക​ളു​ടെ സ്വൈ​രവി​ഹാ​ര​ത്തെ ബാ​ധി​ച്ചു. തേ​ക്കും അ​ക്കേ​ഷ്യ​യും ന​ട്ടു​വ​ള​ർ​ത്തി ആ​ന​ത്താ​ര​ക​ളി​ൽ ഫെ​ൻ​സിം​ഗ് ഇ​ടു​ക​യാ​ണ് വ​നം​വ​കു​പ്പ് ചെ​യ്ത​ത്. ഇ​തോ​ടെ ആ​ന​ക​ൾ കാ​ട്ടി​ൽ ക​യ​റാ​ത്ത സ്ഥി​തി​യാ​യി.

സ്വാ​ഭാ​വി​ക വ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു ഈ​റ്റ​ക്കാ​ടു​ക​ൾ. എ​ന്നാ​ൽ ഈ​റ്റ​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ വി​ള​വെടു​പ്പ് മ​റ്റൊ​രു ചൂ​ഷ​ണ​മാ​യി. സാ​ധാ​ര​ണ​യാ​യി 30 മു​ത​ൽ 45 വ​ർ​ഷം വ​രെ​യു​ള്ള ഒ​രു കാ​ല​ഘ​ട്ട​ത്തി​നു ശേ​ഷം ഈ​റ്റ​ക​ൾ ഒ​രു​മി​ച്ച് പൂ​ക്കു​ന്നതും വി​ത്ത് ഉ​ത്പാ​ദി​പ്പി​ച്ച ശേ​ഷം പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങി ന​ശി​ക്കു​ന്ന​തും പ​തി​വാ​ണ് . ഈ ​സ​മ​യ​ത്ത് കാ​ട്ടു​തീ ഉ​ണ്ടാ​കു​ന്ന​ത് പു​തി​യ വി​ത്തു​ക​ൾ മു​ള​ച്ചു വ​രു​ന്ന​ത് ത​ട​യു​ന്നു. മ​ഴ​യു​ടെ കു​റ​വും വ​ന​ങ്ങ​ളി​ലെ വ​ര​ൾ​ച്ച​യും ഈ​റ്റ​ക്കാ​ടു​ക​ളു​ടെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു.

ഈ​റ്റ 50 ശ​ത​മാ​നം കു​റ​ഞ്ഞു

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം വ​ന​ങ്ങ​ളി​ലെ ഈ​റ്റ​യു​ടെ അ​ള​വി​ൽ ഏ​ക​ദേ​ശം 40 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട വ​ന​മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ ചി​ല പ​ഠ​ന​ങ്ങ​ളി​ലും പ​രി​സ്ഥി​തി റി​പ്പോ​ർ​ട്ടു​ക​ളി​ലും ക​ഴി​ഞ്ഞ ഏ​താ​നും പ​തി​റ്റാ​ണ്ടു​ക​ളാ​യി ഈ​റ്റ​ക്കാ​ടു​ക​ളു​ടെ വി​സ്തൃ​തി​യി​ൽ വ​ലി​യ തോ​തി​ലു​ള്ള കു​റ​വു​ണ്ടാ​യ​താ​യി വ്യ​ക്ത​മാ​ക്കു​ന്നു. കാ​ട്ടാ​ന​ക​ളു​ടെ ഇ​ഷ്ട ആ​ഹാ​ര​മാ​യി​രു​ന്നു ഈ​റ്റ​ക്കാ​ടു​ക​ൾ. ശ​ബ​രി​മ​ല കാ​ടു​ക​ളി​ലും ഗൂ​ഡ്രി​ക്ക​ൽ റേ​ഞ്ചി​ലും ആ​ന​ക​ൾ​ക്ക് യ​ഥേ​ഷ്‌​ടം ല​ഭി​ച്ചി​രു​ന്ന ഭ​ക്ഷ​ണ​വും ഈ​റ്റ​യാ​ണ്. ഇ​തി​ല്ലാ​താ​യ​തോ​ടെ ഇ​വ പു​റം​ലോ​ക​ത്തേ​ക്ക് ഇ​റ​ങ്ങി.

തു​ലാ​വ​ർ​ഷം ശോ​ഷി​ച്ച​തി​നാ​ൽ കാ​ട്ട​രു​വി​ക​ൾ ഇ​പ്പോ​ൾ വ​ര​ണ്ടു തു​ട​ങ്ങി. റാ​ന്നി വ​നം​ഡി​വി​ഷ​നി​ൽ ക​ല്ലാ​റ്റി​ലെ ജ​ലം മാ​ത്ര​മാ​ണ് ആ​ന​ക​ളു​ടെ ഏ​ക ആ​ശ്ര​യം. എ​ന്നാ​ൽ ന​ദി​യി​ലേ​ക്കു​ള​ള​ആ​ന​ത്താ​ര​ക​ൾ വ​നം വ​കു​പ്പ് വൈ​ദ്യു​തി ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ച് അ​ട​ച്ച​തി​നാ​ൽ ല​ഭ്യ​മാ​യ വ​ഴി​യി​ലൂ​ടെ ജ​ലം തേ​ടി ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ വ​ഴി തെ​റ്റി ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Latest News

Corehub Up