Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Willingdon Island

Ernakulam

വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ൽ മാ​ലി​ന്യം ത​ള്ളിയ മൂ​ന്ന് പേ​ർ​ക്കെ​തി​രെ കേ​സ്

മ​ട്ടാ​ഞ്ചേ​രി: വെ​ല്ലിം​ഗ്ട​ൺ ഐ​ല​ൻ​ഡി​ൽ റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ങ്ങ​ളി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഹാ​ർ​ബ​ർ പൊ​ലി​സ്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ർ​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.45 മു​ത​ൽ മൂ​ന്ന് വ​രെ​യു​ള്ള സ​മ​യ​ത്ത് ജോ​സ്കോ ഓ​ട്ടോ​മൊ​ബൈ​ൽ​സി​ന് സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്.

പൊ​ലി​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വി​വി​ധ വാ​ഹ​ന​ങ്ങ​ളി​ലാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. ടി​പ്പ​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ വ​യ​നാ​ട് വൈ​ത്തി​രി സ്വ​ദേ​ശി പി. ​ക​ബീ​ർ, ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ർ സ്വ​ദേ​ശി പി.​എ​സ് ഷ​മീ​ർ, ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളി​യ മ​ട്ടാ​ഞ്ചേ​രി കൊ​ച്ചു​പ​റ​മ്പ് സ്വ​ദേ​ശി മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Latest News

Corehub Up