കൊച്ചി: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി എല്‍എല്‍ബി വിദ്യാര്‍ഥിയും റോബോട്ടിക് എൻജിനിയറായ കൂട്ടാളിയും അറസ്റ്റില്‍.
മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായ മരട് വൃന്ദാവന്‍ വീട്ടില്‍ സായൂജ് (21), വര്‍ക്കല കോവൂര്‍ അഭിലാഷ് ഭവനില്‍ ആരോമല്‍ (28) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ കെ.എസ്. കണ്ണന്റെ നേതൃത്വത്തിലുള്ള സംഘം തൃപ്പൂണിത്തുറയിലെ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
ഇതിന് വിപണിയില്‍ 30,000 രൂപ വില വരും. തൃപ്പൂണിത്തുറ കേന്ദ്രീകരിച്ച് എംഡിഎംഎ വിൽക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരും.കേസില്‍ എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചു.