Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Charappad poses a threat to progress.

Ernakulam

വ്യാ​പ​ക മ​ണ്ണെ​ടു​പ്പും പാ​റ​പൊ​ട്ടി​ക്ക​ലും; ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ ചാ​ര​പ്പാ​ട് മ​ല​യോ​ടു ചേ​ര്‍​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ല​യി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്ന​തും പാ​റ​പൊ​ട്ടി​ക്കു​ന്ന​തും ചാ​ര​പ്പാ​ട് ഉ​ന്ന​തി​യി​ലെ താ​മ​സ​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. മ​ല​യു​ടെ താ​ഴ്വാ​ര​ത്തു​ള്ള ചാ​ര​പ്പാ​ട് ഉ​ന്ന​തി​യി​ല്‍ ക​ഴി​യു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ആ​ശ​ങ്ക​യി​ല്‍ ക​ഴി​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് നി​ര​വ​ധി പ്ലൈ​വു​ഡ് ക​മ്പ​നി​ക​ള്‍ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ലൈ​വു​ഡ് ക​മ്പ​നി​യു​ടെ ഉ​ട​മ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ചാ​ര​പ്പാ​ട് മ​ല​യി​ടി​ച്ചും പാ​റ​പൊ​ട്ടി​ച്ചും ക​മ്പ​നി​യു​ടെ വി​സ്തൃ​തി വ​ര്‍​ധി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ​യും പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​തി​ര്‍​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ചു​മാ​ണ് നീ​ക്കം. പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ര്‍​ന്ന് ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ഈ ​മ​ല​യി​ലെ മ​ണ്ണു​ഖ​ന​ന​വും പാ​റ​പൊ​ട്ടി​ക്ക​ലും നി​രോ​ധി​ച്ചി​രു​ന്നു. റോ​ഡു​ക​ള്‍​ക്ക് താ​ങ്ങാ​നാ​കാ​ത്ത അ​മി​ത​ഭാ​ര​വു​മാ​യി രാ​വും പ​ക​ലും ലോ​റി​ക​ള്‍ എ​ത്തു​ന്ന​തി​നാ​ല്‍ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളെ​ല്ലാം ത​ക​ര്‍​ന്ന​ടി​ഞ്ഞ​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​രാ​തി​യു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നേ​ര​ത്തെ അ​ധി​കൃ​ത​ര്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി നാ​ല് ജെ​സി​ബി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ത്തോ​ളം ടോ​റ​സ് ലോ​റി​ക​ളി​ലാ​ണ് മ​ണ്ണ് ക​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ചാ​ര​പ്പാ​ട് റോ​ഡും ക​ലു​ങ്കും അ​തീ​വ ദു​ര്‍​ബ​ലാ​വ​സ്ഥ​യി​ലാ​ണ്. പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ന​ട​ത്താ​തെ നി​യ​മ​വി​രു​ദ്ധ​മാ​യി രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ചാ​ര​പ്പാ​ട് മ​ല​യി​ടി​ച്ച് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ട​ണ്‍ മ​ണ്ണ് ക​ട​ത്തു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ചാ​ര​പ്പാ​ട് ഉ​ന്ന​തി​യി​ലെ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up