Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Fine for the boat

Ernakulam

ബോ​ട്ടിന് 1.5 ല​ക്ഷം പി​ഴ​

വൈ​പ്പി​ൻ: കേ​ര​ള സ​മു​ദ്ര മ​ത്സ്യ​ബ​ന്ധ​ന നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ച്ച് തീ​ര​ത്തോ​ടു ചേ​ർ​ന്ന് ട്രോ​ളിം​ഗ് (ക​ര​വ​ലി) ന​ട​ത്തി​യ ഒ​രു മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കൂ​ടി ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. ഇ​ന്ന​ലെ ഞാ​റ​ക്ക​ൽ ഭാ​ഗ​ത്ത് ക​ര​വ​ലി ന​ട​ത്തി​യ ക​ട​ൽ കൊ​മ്പ​ൻ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്.

ഞാ​റ​യ്ക്ക​ൽ, നാ​യ​ര​മ്പ​ലം ഭാ​ഗ​ങ്ങ​ളി​ൽ ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യ ക​ര​വ​ലി ന​ട​ത്തു​ന്ന​താ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ൻ​റ് ഡ​യ​റ​ക്ട​ർ​എം.​എം. ജി​ബി​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ബോ​ട്ട് കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ബോ​ട്ടി​ന് 1.5 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.

ഫി​ഷ​റി ഗാ​ർ​ഡു​മാ​രാ​യ അ​നീ​ഷ്, നൈ​ന, സീ ​ഗാ​ർ​ഡു​മാ​രാ​യ ഷെ​ല്ല​ൻ, മ​ഹേ​ന്ദ്ര​ൻ എ​ന്നി​വ​രും പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.​ഒ​രു ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് അ​സി. ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കെ​എം​എ​ഫ്ആ​ർ ആ​ക്ട് പ്ര​കാ​രം ക​ര​യോ​ട് ചേ​ർ​ന്നു​ള്ള 20 മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ യ​ന്ത്ര​വ​ൽ​ക്കൃ​ത യാ​ന​ങ്ങ​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​ന​മു​ണ്ട്.

Latest News

Corehub Up