Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Heavy rain

Ernakulam

കൂ​ത്താ​ട്ടു​കു​ളം ച​മ്പ​മ​ല റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു

കൂ​ത്താ​ട്ടു​കു​ളം: മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കൂ​ത്താ​ട്ടു​കു​ളം-​ച​മ്പ​മ​ല റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. റോ​ഡി​ലെ വ​ലി​യ വി​രി​പ്പി​ൽ ഭാ​ഗ​ത്താ​ണ് 10 മീ​റ്റ​റി​ല​ധി​കം ഉ​യ​ര​മു​ള്ള ക​രി​ങ്ക​ൽ ഭി​ത്തി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്ന​തോ​ടെ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​യു​ക​യും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര അ​തീ​വ അ​പ​ക​ട​ക​ര​മാ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് സു​ര​ക്ഷാ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. ത​ക​ർ​ച്ചാ ഭീ​ഷ​ണി നേ​രി​ടു​ന്ന ഈ ​റോ​ഡി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ അ​മി​ത​മാ​യി ക​ട​ന്നു പോ​കു​ന്ന​താ​ണ് ഭി​ത്തി ഇ​ടി​യാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

അ​പ​ക​ട​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി​ജോ​ൺ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. റോ​ഡും സം​ര​ക്ഷ​ണ​ഭി​ത്തി​യും അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്നു രാ​വി​ലെ ത​ന്നെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.

Latest News

Corehub Up