Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Kalady University

Ernakulam

സ​മ​രം അ​വ​സാ​നി​പ്പി​ച്ച് എ​സ്എ​ഫ്ഐ

കാ​ല​ടി: ഹൈ​ക്കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ 125 ദി​വ​സ​മാ​യി കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​സ്എ​ഫ്ഐ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് നി​രാ​ഹാ​ര​സ​മ​ര​മി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​രാ​ങ്ങാ​വെ​ള്ളം ന​ൽ​കി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ൽ എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഹ്ളാ​ദ പ്ര​ക​ട​ന​വും ന​ട​ത്തി.

84 ദി​വ​സ​മാ​യി 16 വി​ദ്യാ​ർ​ഥി​ക​ൾ സ​സ്പെ​പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. 22 ദി​വ​സ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ നി​രാ​ഹ​ര സ​മ​ര​ത്തി​ലാ​യി​രു​ന്നു. ആ​ദ്യം നി​രാ​ഹ​രം കി​ട​ന്ന കെ.​വി. അ​ഭി​ജി​ത്ത്, പി.​എം. അ​ശ്വ​ന്ത്, പി.​എ​സ്. അ​ർ​ച്ച​ന എ​ന്നി​വ​രു​ടെ ആ​രോ​ഗ്യം മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് 12-ാം ദി​വ​സം ഇ​വ​രെ അ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്ന് എം.​എ​സ്. ശി​വ​കു​മാ​ർ, സി.​പി. ശ്ര​ദ്ധ, കെ.​എ​ൽ. അ​തു​ല്യ എ​ന്നി​വ​ർ നി​രാ​ഹ​രം ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് നി​രാ​ഹ​ര സ​മ​രം തു​ട​ങ്ങി​യ​ത്. കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​തി​ന് പി​ന്നാ​ലെ നി​രാ​ഹാ​ര സ​മ​ര​ത്തി​ലാ​യി​രു​ന്ന മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ​യും കാ​ല​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തി​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​മ​ര​പ​ന്ത​ലി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ട​ന​മാ​യി എ​ത്തി​യെ​ങ്കി​ലും കോ​ട​തി ഉ​ത്ത​ര​വ് സ​ർ​വ​ക​ലാ ശാ​ല​യി​ൽ എ​ത്തി​യി​ട്ടി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ ഈ ​സ​മ​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ക​ത്തു പ്ര​വേ​ശി​ക്കാ​നാ​യി​ല്ല.

സ​മ​ര​പ​ന്ത​ലി​ന് മു​ൻ​മ്പി​ൽ ന​ട​ന്ന ആ​ഹ്ളാ​ദ പ്ര​ക​ട​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എ​സ്. സ​ഞ്ജീ​വ് ഉ​ദ്ഘ​ട​നം ചെ​യ്തു. എ​സ്എ​ഫ്ഐ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ശി​ഷ് എം. ​ആ​ന​ന്ദ്, ബി​ബി​ൻ വ​ർ​ഗീ​സ്, സി​പി​എം അ​ങ്ക​മാ​ലി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. റെ​ജീ​ഷ്, മു​ൻ മ​ന്ത്രി ജോ​സ് തെ​റ്റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up