തൊടുപുഴ: ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ ടൂറിസം പ്രോജക്ട് ഉദ്ഘാടനവും വെബ്സൈറ്റ് ലോഞ്ചിംഗും മന്ത്രി എം. ലിജു നിര്‍വഹിച്ചു. ഇതോടൊപ്പം ജില്ലയിലുടനീളം ടൂറിസം സേവനങ്ങള്‍ നടത്തുന്നതിനായി സജ്ജമാക്കിയ അത്യാധുനിക അര്‍ബാനിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു.
സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ആരോഗ്യസേവന സൗകര്യങ്ങള്‍ ലഭ്യമാക്കി സംഘം നടത്തിവരുന്ന വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംഘങ്ങള്‍ക്കു മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
സംഘം പ്രസിഡന്റ് ജോര്‍ജ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയി കെ. പൗലോസ്, ഡോ. മാത്യു കുഴല്നാടന്, എഫ്. രാജ, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം. കലാവതി, ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ഇടുക്കി പി. സുനില്‍കുമാര്‍, സംഘം മുന്‍ പ്രസിഡന്റ് വര്‍ഗീസ് കുര്യന് മാടപ്പറമ്പില്‍, സെക്രട്ടറി സാജു വി. ചെമ്പരത്തി, ഡെന്നി ജോസഫ്, ബോണി തോമസ്, മാത്യു ജോണ്‍, റിനു റോയി, ജലജ ശശി, ഔസേപ്പച്ചന്, ജോണ്സണ് എന്നിവര്‍ പ്രസംഗിച്ചു.